രണ്ടാം സീറ്റ് എന്നത് കേരളാ കോണ്‍ഗ്രസിന്റെ പൊതു ആവശ്യം, ചര്‍ച്ചകള്‍ നടക്കട്ടെ-മോന്‍സ് ജോസഫ്
കോട്ടയം : രണ്ടാ സീറ്റ് എന്നത് പാര്‍ട്ടിയിലെ പി.ജെ.ജോസഫ് വിഭാഗത്തിന്റെ മാത്രം ആവശ്യമല്ലെന്നും പാര്‍ട്ടിയുടെ പൊതു ആവശ്യമാണെന്നും കേരളാ കോണ്‍ഗ്രസ് എം നേതാവ് മോന്‍സ് ജോസഫ്. വിഷയം പി. ജെ ജോസഫ് വിഭാഗത്തിന്റെ മാത്രം കാര്യമായി കാണേണ്ടതില്ല.
18 ന് നടക്കാന്‍ പോകുന്ന യുഡിഎഫ് ഉഭയകക്ഷി ചര്‍ച്ച നിര്‍ണ്ണായകമാണ്. ചര്‍ച്ച് പ്രതികൂലമെങ്കില്‍ തുടര്‍ തീരുമാനങ്ങള്‍ക്ക് പാര്‍ട്ടി നിര്‍ബന്ധിതമാകുമെന്നും മോന്‍സ് ജോസഫ് പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും കടത്തുരുത്തിയില്‍ മാധ്യമപ്രവര്‍ത്തകരെ കാണവേ അദ്ദേഹം പറഞ്ഞു.

No comments