Breaking News

കൊച്ചിയിലെ പ്രണയ നിശയില്‍ നിന്നും സണ്ണി ലിയോണ്‍ പിന്മാറി


കൊച്ചി: ആരാധകരെ നിരാശയിലാഴ്ത്തി എറണാകുളത്ത് നടക്കാനിരുന്ന പ്രണയ നിശയില്‍ നിന്നും സണ്ണി ലിയോണ്‍ പിന്മാറി. ഇന്ന് വൈകിട്ട് നടക്കേണ്ട ഷോയില്‍ നിന്നാണ് ബോളിവുഡ് തരാം പിന്മാറിയത്. പരിപാടിയില്‍ പങ്കെടുക്കാന്‍ താന്‍ വരുന്നില്ലെന്ന് ട്വിറ്ററിലൂടെയാണ് താരം അറിയിച്ചത്.

പരിപാടിയുടെ പോസ്റ്റര്‍ ചുവപ്പ് ക്രോസ് മാര്‍ക്ക് ഇട്ടതിന് ശേഷം, എല്ലാവരോടും ക്ഷമ ചോദിക്കുന്നു. കൊച്ചിയിലെ പരിപാടിയില്‍ ഞാന്‍ ഉണ്ടാകില്ല. പരിപാടിയുടെ സംഘാടകര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനാലാണ് പിന്മാറുന്നതെന്നും സണ്ണി ലിയോണ്‍ പറഞ്ഞു. എന്നാല്‍ പ്രതിഫല തുകയെ ചൊല്ലിയുള്ള തര്‍ക്കമാണ് പിന്മാറ്റത്തിന് കാരണമെന്നും സൂചനയുണ്ട്.

മാര്‍ച്ച്‌ 2ന് കൊച്ചിയില്‍ നടക്കുന്ന പരിപാടിയില്‍ താന്‍ പങ്കെടുക്കുമെന്നും സണ്ണി ലിയോണ്‍ അറിയിച്ചു.

No comments