Breaking News

ഇന്ത്യക്കും പാക്കിസ്ഥാനും തമ്മിൽ യുദ്ധ സമാന സാഹചര്യം - ട്രമ്പ്

വാഷിങ്​ടൺ: പുൽവാമ ഭീകരാക്രമണത്തിനു ശേഷം ഇന്ത്യ- പാകിസ്​താൻ ബന്ധം അപകടകരമായ അവസ്​ഥയിലാണെന്ന്​ യു.എസ്​ പ്രസിഡൻറ്​ ഡൊണാൾഡ്​ ട്രംപ്​. സാഹചര്യം ശാന്തമാക്കാ​ൻ ​യു.എസ്​ പരിശ്രമിക്കുകയാണെന്നും ട്രംപ്​ കൂട്ടിച്ചേർത്തു.

ഇന്ത്യക്കും പാകിസ്​താനുമിടയിലെ സാഹചര്യം മോശമാണ്​. വളരെ അപകടം പിടിച്ച​ അവസ്​ഥയിലാണത്​. യുദ്ധത്തിനുള്ള ഒരുക്കങ്ങളാണ്​ നടക്കുന്നത്​.  ഇ​േപ്പാൾ തന്നെ നിരവധി ജനങ്ങൾ കൊല്ലപ്പെട്ടു. യുദ്ധസമാനമായ സാഹചര്യം അവസാനിപ്പിക്കണമെന്നാണ്​ തങ്ങളുടെ ആഗ്രഹം. യു.എസ്​ അതിനുവേണ്ടിയുള്ള പ്രവൃത്തിയിലാണെന്നും ട്രംപ്​ മാധ്യമങ്ങളോട്​ പറഞ്ഞു. 

ഇന്ത്യ വളരെ ശക്​തമായ എതിർപ്പിലാണ്​. അവർക്ക്​ 50 പേരുടെ ജീവൻ നഷ്​ടപ്പെട്ടിരിക്കുന്നു. തനിക്ക്​ അവരു​െട അവസ്​ഥ മനസിലാകും. യു.എസ്​ ഭരണകൂടം ഇരു രാജ്യങ്ങളിലെയും നേതാക്കളുമായി ചർച്ചകൾ നടത്തുന്നുണ്ട്. അവിടുത്തെ സമാധാന സാഹചര്യം നൂൽപ്പാലത്തിലാണ്​. പുൽവാമ ആക്രമണത്തോടെ ഇന്ത്യക്കും പാകിസ്​താനുമിടയിൽ നിരവധി പ്രശ്​നങ്ങൾ ഉടലെടുത്തിരിക്കുകയാണെന്നും ട്രംപ്​ കൂട്ടിച്ചേർത്തു.

No comments