കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ക്ക് എതിരെ നടപടി
ഡൽഹി: കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ, മാനഭംഗ ദൃശ്യങ്ങൾ തുടങ്ങിയവ വെബ്സൈറ്റുകളിലും മറ്റും പ്രത്യക്ഷപ്പെടുന്നതു തടയാൻ നടപടിയുമായി ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻസിആർബി). ഇത്തരം ദൃശ്യങ്ങൾ കണ്ടെത്തി നശിപ്പിക്കാനുള്ള സോഫ്റ്റ്്‌വെയർ തയാറാക്കാനുള്ള നടപടി ആരംഭിച്ചു. ഇതിനു സ്വകാര്യ കമ്പനിയുടെ സഹായം തേടി. നിർമിത ബുദ്ധി (എഐ) ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി നിരീക്ഷണം നടത്താനാണു പദ്ധതി.
കുട്ടികളുടെ പ്രായം, ദൃശ്യത്തിന്റെ ഉള്ളടക്കം, ഏതൊക്കെ സൈറ്റുകളിൽ അവ ലഭ്യമാണ് എന്നീ വിവരങ്ങളെല്ലാം പരിശോധിക്കുന്ന തരത്തിലാകും സോഫ്റ്റ്് വെയർ തയാറാക്കുക. ദൃശ്യങ്ങൾ അപ്‌ലോഡ് ചെയ്ത വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്കു ലഭിക്കും. കുട്ടികളുടെ ദൃശ്യങ്ങൾ പ്രചരിക്കുന്നതു ശ്രദ്ധയിൽപ്പെട്ടതോടെ പ്രതികളെ നിരീക്ഷിക്കാൻ കഴിഞ്ഞ വർഷം ആഭ്യന്തര വകുപ്പ് സംസ്ഥാനങ്ങൾക്കു നിർദേശം നൽകിയിരുന്നു. പിന്നാലെ ഇത്തരം ചിത്രങ്ങൾ പ്രചരിപ്പിച്ചിരുന്ന വാട്സാപ് ഗ്രൂപ്പിന്റെ അഡ്മിനെ കഴിഞ്ഞ ഫെബ്രുവരിയിൽ സിബിഐ പിടികൂടി.

No comments