Breaking News

സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിലേക്ക് 12 പേർ


തിരുവനന്തപുരം:കേരള സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അംഗങ്ങളായി പ്രമുഖകായിക താരങ്ങളും പരിശീലകരുമുള്‍പ്പെടെ 12 പേരെ സംസ്ഥാന സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്തു.ഫുട്ബോള്‍താരം ഐ.എം.വിജയന്‍, ഒളിമ്ബ്യന്‍ കെ.എം.ബീനമോള്‍, വോളീബോള്‍ താരം കപില്‍ദേവ്, ബോക്സിംഗ് താരം കെ.സി.ലേഖ എന്നിവരാണ് കായികമേഖലയില്‍ നിന്നുള്ളത്.

പ്രമുഖ ഫുട്ബോള്‍ പരിശീലകന്‍ വിക്ടര്‍മഞ്ഞില, അത് ലറ്റിക്സ് പരിശീലകന്‍ പി.പി.തോമസ് എന്നിവരാണ് പരിശീലന രംഗത്തുനിന്ന് നിര്‍ദ്ദേശിക്കപ്പെട്ടത്.

സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളില്‍ നിന്നുള്ള നാല് കായികവിഭാഗം ഡയറക്ടര്‍മാരും സ്പോര്‍ട്സ് ജേര്‍ണലിസ്റ്റുകളായ രണ്ട്പേരുമുണ്ട്. കേരള കാര്‍ഷിക സര്‍വകലാശാലയിലെ ഡോ.ടി.ഐ.മനോജ്, കൊച്ചിന്‍ സര്‍വകലാശാലയിലെ ഡോ.അജിത് മോഹന്‍ കെ.ആര്‍, കേരള സര്‍വകലാശാലയിലെ ജയരാജന്‍ ഡേവിഡ്.ഡി, കേരള വെറ്ററിനറി സര്‍വകലാശാലയിലെ ഡോ.ജോസഫ് എന്നിവരാണ് കായികാദ്ധ്യാപകര്‍.മാദ്ധ്യമ രംഗത്തുനിന്ന് എ.എന്‍.രവീന്ദ്രദാസ്, പി.കെ.അജേഷ് എന്നിവരും നിര്‍ദ്ദേശിക്കപ്പെട്ടു.

No comments