പത്തനംതിട്ടയില്‍ 1.75 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കും; പി.സി.ജോര്‍ജ്
കോട്ടയം: പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ 1.75 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നു ജനപക്ഷം ചെയര്‍മാന്‍ പി.സി.ജോര്‍ജ് എംഎല്‍എ. ശബരിമല വിഷയം മുന്‍നിര്‍ത്തി തന്നെ പ്രചാരണം നടത്തും. ആരുടെ വോട്ടും സ്വീകരിക്കും. പത്തനംതിട്ട ശബരിമല അയ്യപ്പന്റെ സ്ഥലമാണ്. അവിടെ അയ്യപ്പ വിശ്വാസികളെ പിന്തുണയ്ക്കുന്നവരും അവര്‍ക്കൊപ്പം നില്‍ക്കുന്നവരും വിജയിക്കണമെന്നും പി.സി.ജോര്‍ജ് പറഞ്ഞു.
യുഡിഎഫ് മുന്നണിയിലെടുക്കാന്‍ അഭ്യര്‍ഥിച്ചുള്ള കത്ത് ജനുവരി 12ന് നല്‍കിയിരുന്നതാണ്. ഇനി മറുപടി കാക്കേണ്ട കാര്യമില്ല. കോട്ടയത്തു പി.ജെ.ജോസഫ് മല്‍സരിച്ചാല്‍ അദ്ദേഹത്തെ പിന്തുണയ്ക്കുമെന്ന് ജോസഫ് അല്ലാതെ മറ്റേതെങ്കിലും സ്ഥാനാര്‍ഥി വന്നാല്‍ ജനപക്ഷം സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നും ജോര്‍ജ് പറഞ്ഞു.
കാര്‍ഷിക കടങ്ങള്‍ക്ക് ആറു മാസം മൊറട്ടോറിയം പ്രഖ്യാപിച്ച നടപടി കര്‍ഷകരുടെ കണ്ണില്‍ പൊടിയിടാനും അവര്‍ക്ക് അധിക ബാധ്യത ഉണ്ടാക്കാനുമാണെന്നു ജോര്‍ജ് ആരോപിച്ചു. ഇതില്‍ പ്രതിഷേധിച്ച് ജനപക്ഷം 11നു രാവിലെ 9 മുതല്‍ കോട്ടയത്തു ധര്‍ണ നടത്തും.

No comments