Breaking News

സ്ഥാനാര്‍ത്ഥികള്‍ക്കിത്തവണ സമൂഹ മാധ്യമ അക്കൗണ്ടുകളുടെ വിവരവും തിരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്‍പാകെ സമര്‍പ്പിക്കണം


ന്യൂ ഡല്‍ഹി: 17-ാം ലോക്സഭ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികള്‍ക്കിത്തവണ തങ്ങള്‍ ഉപയോഗിക്കുന്ന സമൂഹ മാധ്യ അക്കൗണ്ടുകളുടെ വിവരങ്ങളും തിരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്‍പാകെ സമര്‍പ്പിക്കണം. ഫേസ്ബുക്, ട്വിറ്റര്‍ ഉള്‍പ്പെടുന്ന സമൂഹ മാധ്യമ അക്കൗണ്ടുകളെപ്പറ്റി പരാതി ലഭിച്ച്‌, അത് വാസ്തവമെന്നു ബോധ്യം വന്നാല്‍ സ്ഥാനാര്‍ഥിക്കെതിരെ നടപടിയുണ്ടാകും. ഉത്തരവാദിത്തമില്ലാത്ത സോഷ്യല്‍ മീഡിയ പ്രചാരണം തടയും. സാമൂഹ മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണത്തിന്റെ ചിലവും സ്ഥാനാര്‍ഥികള്‍ നല്‍കണം.

ഏഴു ഘട്ടങ്ങളിലായാണ് ഇത്തവണ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 11, 18, 23, 29, മെയ് 6, 12, 19 എന്നിങ്ങനെയാണ് തരംതിരിച്ചിരിക്കുന്നത്.

കേരളത്തില്‍ ഏപ്രില്‍ 23ന് തിരഞ്ഞെടുപ്പ്. സംസ്ഥാനത്ത് ഏപ്രില്‍ 23 ന് വോട്ടെടുപ്പ് പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ കേന്ദ്രങ്ങള്‍ ആവേശച്ചൂടിലായി. വോട്ടെടുപ്പിന് ഇനി ആകെ ഇനി 43 ദിവസം മാത്രം. കേരളത്തില്‍ ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. വോട്ടെടുപ്പിനുശേഷം ഫലമറിയാന്‍ കേരളം ഒരുമാസം കാത്തിരിക്കണം.

No comments