വോട്ടര്‍ പട്ടികയില്‍ 25 വരെ പേര് ചേര്‍ക്കാം
കോട്ടയം : ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ മാര്‍ച്ച് 25 വരെ പുതുതായി പേര് ചേര്‍ക്കാം. 2019 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവര്‍ക്ക് എന്‍.വി.എസ്.പി. പോര്‍ട്ടല്‍ വഴിയും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും പേര് ചേര്‍ക്കാവുന്നതാണ്.
വോട്ടര്‍ പട്ടികയില്‍ പേരുണ്ടോയെന്ന് ഉറപ്പാക്കുന്നതിന് 1950 എന്ന ടോള്‍ ഫ്രീ നമ്ബറില്‍ വിളിക്കാം. കളക്‌ട്രേറ്റിലും താലൂക്ക്, വില്ലേജ് ഓഫീസുകളിലും ഒരുക്കിയിട്ടുള്ള ടച്ച് സ്‌ക്രീനുകള്‍ വഴിയും വോട്ടര്‍ പട്ടിക പരിശോധിക്കാം.

No comments