സ്ഥിരമായി ഫേസ്ബുക്ക് മെസഞ്ചറില്‍ ചാറ്റ് ചെയ്യുന്നവരാണോ നിങ്ങള്‍? എങ്കില്‍ സൂക്ഷിക്കുക
സ്ഥിരമായി ഫേസ്ബുക്ക് മെസഞ്ചറില്‍ ചാറ്റ് ചെയ്യുന്നവരാണോ നിങ്ങള്‍? എങ്കില്‍ കരുതിയിരിക്കുക, നിങ്ങളുടെ ചാറ്റ് വിവരങ്ങള്‍ പുറത്താകാന്‍ സാധ്യതയുണ്ട്. അടുത്തിടെ ഫേസ്ബുക്ക് മെസഞ്ചറില്‍ കണ്ടുവരുന്ന ബഗ് ആണ് വില്ലനാകുന്നത്. ഉപയോക്താക്കളുടെ വിവരങ്ങള്‍ മറ്റ് വെബ്സൈറ്റുകള്‍ക്ക് ചോര്‍ത്തി പരസ്യപ്പെടുത്താന്‍ ഈ ബഗ് സഹായിക്കുമത്രെ. ബഗ് കണ്ടെത്തി പരിഹരിക്കാന്‍ ഏറെക്കുറെ ഫേസ്ബുക്കിന് സാധിച്ചതായി സെക്യൂരിറ്റി സ്ഥാപനമായ ഇംപെയര്‍വ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഉപയോക്താവ് ആരോടൊക്കെ ചാറ്റ് ചെയ്യുന്നു, എന്താണ് ചാറ്റ് ചെയ്തത് തുടങ്ങിയ വിവരങ്ങള്‍ വെബ്സൈറ്റ് വഴി ചോര്‍ത്താന്‍ സാധിക്കുന്ന ബഗ് ആണ് ഫേസ്ബുക്ക് മെസഞ്ചര്‍ ആപ്പിന് ബാധിച്ചത്.
പ്രശ്നം പരിഹരിച്ചതായും മെസഞ്ചറിന്‍റെ വെബ് പതിപ്പിനെ മാത്രമാണ് ബഗ് ബാധിച്ചതെന്നും ഫേസ്ബുക്ക് വിശദീകരിക്കുന്നു.

No comments