വടകരയില്‍ ആര്‍എംപിയെ പിന്തുണയ്ക്കുന്ന കാര്യം ചര്‍ച്ച ചെയ്യുമെന്ന് ചെന്നിത്തല
തൃശൂര്‍: വടകരയില്‍ ആര്‍എംപിയെ പിന്തുണയ്ക്കു കാര്യം ചര്‍ച്ച ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആര്‍എംപി ഉള്‍പ്പെടെയുള്ള മതേതര ജനാധിപത്യ ശക്തികളെ കൂടെച്ചേര്‍ത്തു കൊണ്ടുപോകുന്നത് ചര്‍ച്ചയിലൂടെ തീരുമാനിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കെപിസിസി പ്രസിഡന്റ് ആണ് വടകരയിലെ നിലവിലെ എംപിയെന്നും അദ്ദേഹം ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നും ചെന്നിത്തല പറഞ്ഞു.
സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെയും ബിജെപിയുടെ വര്‍ഗീയ നിലപാടുകള്‍ക്കെതിരെയും എല്ലാവരെയും ഒന്നിപ്പിക്കുകയാണു ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

No comments