Breaking News

ഇടത് സ്ഥാനാര്‍ത്ഥി പട്ടികയില്‍ വനിതകളുടെ എണ്ണം കുറഞ്ഞെന്ന് ആരോഗ്യ മന്ത്രി;


തിരുവനന്തപുരം: ലോക്‌സഭ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച്‌ മത്സരത്തിന് തയ്യാറെടുക്കുകയാണ് ഇടത് പക്ഷം. എന്നാല്‍ പട്ടികയില്‍ സ്ത്രീ സാന്നിധ്യം കുറവെന്ന ആരോപണവുമായി സംസ്ഥാന ആരോഗ്യ മന്ത്രിയും കൂത്തുപറമ്ബ് എംഎല്‍എയുമായ കെകെ ശൈലജ ടീച്ചര്‍ രംഗത്ത്. ഇതില്‍ കൂടുതല്‍ മണ്ഡലങ്ങളില്‍ വനിതകളെ മത്സരിപ്പിക്കാമായിരുന്നുവെന്ന് അവര്‍ പ്രതികരിച്ചു. അതേസമയം വനിതകള്‍ക്ക് നല്‍കിയ രണ്ട് സീറ്റുകളും ജയസാധ്യതയുള്ളവയാണെന്നും അവര്‍ പ്രതികരിച്ചു. 20 മണ്ഡലങ്ങളിലേയും സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചപ്പോള്‍ കണ്ണൂരില്‍ സിറ്റിങ് എംപി പികെ ശ്രീമതിയേയും അതുപൊലെ തന്നെ പത്തനംതിട്ടയില്‍ ആറന്മുള സിറ്റിങ് എംഎല്‍എ വീണ ജോര്‍ജിനെയുമാണ് വനിതകളായി പരിഗണിച്ചത്.

No comments