Breaking News

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിപ്പിക്കുന്നുവെന്ന ആരോപണം ശരിയല്ലെന്ന് മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണർ


ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്പരം മത്സരിക്കുന്ന രീതി കാണുമ്ബോള്‍ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് കൂടുതല്‍ പണവും ആക്രമവും വിദ്വേഷവും നിറഞ്ഞതായിരിക്കുമെന്ന് മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിഎസ് കൃഷ്ണമൂര്‍ത്തി.

രാഷ്ട്രീയ പാര്‍ട്ടികള്‍ കൂടുതല്‍ പണം ചെലവഴിക്കും, കൂടുതല്‍ അക്രമ സംഭവങ്ങളുണ്ടാവും, ഒപ്പം കൂടുതല്‍ വെറുപ്പും വിദ്വേഷവും. രാഷ്ട്രീയ പാര്‍ട്ടികളുടെ പോരാട്ടം സങ്കല്‍പ്പിക്കാന്‍ കഴിയുന്ന എല്ലാ കുഴപ്പങ്ങളുമുണ്ടാക്കും. ഈ സാഹചര്യത്തില്‍ പെരുമാറ്റച്ചട്ടം കൊണ്ടു വരുന്നതാണ് നേരിടാന്‍ പോകുന്ന വലിയ വെല്ലുവിളിയെന്നും അത് നേരിടാന്‍ കമ്മീഷന് കഴിയുമെന്നും 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ചുമതലയിലുണ്ടായിരുന്ന കൃഷ്ണമൂര്‍ത്തി പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം കമ്മീഷന്‍ മനഃപൂര്‍വ്വം വൈകിപ്പിക്കുകയാണെന്നുള്ള പ്രതിപക്ഷ ആരോപണം അദ്ദേഹം തള്ളിക്കളഞ്ഞു. പുതിയ സഭ ഒത്തു കൂടാന്‍ ഒരു തീയതി നിശ്ചയിച്ചിട്ടുണ്ടെന്നും വിവിധ സംസ്ഥാനങ്ങളിലെ കാര്യങ്ങള്‍ പരിശോധിച്ചതിന് ശേഷം മാത്രമേ കമ്മീഷന് തീയ്യതി പ്രഖ്യാപിക്കാന്‍ കഴിയുവെന്നും അദ്ദേഹം പറഞ്ഞു.

No comments