Breaking News

റിസോര്‍ട്ടുകളിലെത്തി പണവും ഭക്ഷണവും ആവശ്യപ്പെടുന്നത് മാവോവാദികള്‍ പതിവാക്കിയതായി പോലീസ്


കല്പറ്റ: റിസോര്‍ട്ടുകളിലെത്തി പണവും ഭക്ഷണവും ആവശ്യപ്പെടുന്നത് മാവോവാദികള്‍ പതിവാക്കിയതായി പോലീസ്. ബിസിനസിനെ ബാധിക്കുമെന്നതിനാല്‍ മാവോവാദികള്‍ എത്തിയ വിവരങ്ങള്‍ റിസോര്‍ട്ടുടമകള്‍ പുറത്തു പറയാറില്ലെന്നും പോലീസ് പറഞ്ഞു. സംഭവം പുറത്തറിഞ്ഞാല്‍ സുരക്ഷാ ഭീഷണിയുണ്ടെന്ന് കരുതി അതിഥികള്‍ എത്താതിരുന്നാലോ എന്ന ഭയം കാരണമാണ് വിവരങ്ങള്‍ മറച്ചുവെക്കുന്നത്.

ആദിവാസി കോളനികളില്‍നിന്നും മാവോവാദികള്‍ക്ക് ഭക്ഷണസാധനങ്ങള്‍ കിട്ടുന്നത് ഭയം കൊണ്ടാണെന്നും പോലീസ് പറഞ്ഞു. റിസോര്‍ട്ട് ഉള്‍പ്പെടെ വിവിധയിടങ്ങളില്‍ മാവോവാദികള്‍ എത്തിയവിവരം സംഘം മടങ്ങിയശേഷമാണ് പോലീസ് അറിയുന്നത്.

No comments