Breaking News

ആ​രു​മാ​യും സ​ഖ്യ​ത്തി​നി​ല്ല: യു​പി​യി​ല്‍ ഒ​റ്റ​യ്ക്കു മ​ത്സ​രി​ക്കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ്


ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​സ്പി-​ബി​എ​സ്പി സ​ഖ്യ​വു​മാ​യി നീ​ക്കു​പോ​ക്കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി കോ​ണ്‍​ഗ്ര​സ്. യു​പി​യി​ല്‍ ഒ​റ്റ​യ്ക്കു മ​ത്സ​രി​ക്കാ​നാ​ണ് കോ​ണ്‍​ഗ്ര​സ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് പ​ടി​ഞ്ഞാ​റ​ന്‍ യു​പി​യു​ടെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ പ​റ​ഞ്ഞു.

ഒ​രേ ആ​ശ​യ​മു​ള്ള പാ​ര്‍​ട്ടി​ക​ള്‍ ഒ​രേ ത​ര​ത്തി​ല്‍ ചി​ന്തി​ക്ക​ണ​മെ​ന്നും എ​സ്പി-​ബി​എ​സ്പി സ​ഖ്യ​ത്തി​നു മ​റു​പ​ടി​യാ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സി​നാ​യി ര​ണ്ടു സീ​റ്റ് ഒ​ഴി​ച്ചി​ട്ട സ​ഖ്യ​ത്തി​നു വേ​ണ്ടി ര​ണ്ടു, മൂ​ന്ന് സീ​റ്റു​ക​ള്‍ ത​ങ്ങ​ളും ഒ​ഴി​ച്ചി​ടാ​മെ​ന്ന് സി​ന്ധ്യ പ​രി​ഹ​സി​ക്കു​ക​യും ചെ​യ്തു.

യു​പി​യി​ലെ പ​തി​നൊ​ന്ന് സീ​റ്റു​ക​ളി​ലേ​ക്കു​ള്ള ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ര്‍​ഥി​ക​ളെ കോ​ണ്‍​ഗ്ര​സ് ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. നേ​ര​ത്തേ, സ​ഖ്യ​ത്തോ​ട് 20 സീ​റ്റാ​ണു കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ല്‍, അ​മേ​ത്തി​യും റാ​യ്ബ​റേ​ലി​യും ഒ​ഴി​ച്ചി​ട്ട് ബാ​ക്കി 78 മ​ണ്ഡ​ല​ങ്ങ​ളും പ​ങ്കി​ട്ടെ​ടു​ക്കു​ക​യാ​ണ് എ​സ്പി​യും ബി​എ​സ്പി​യും ചെ​യ്ത​ത്.

No comments