റഫേല്‍ രേഖകള്‍ ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നും മോഷണം പോയിട്ടില്ലെന്ന വെളിപ്പെടുത്തലുമായി അറ്റോണി ജനറൽ
ന്യൂഡല്‍ഹി: റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നും മോഷണം പോയിട്ടില്ലെന്ന വെളിപ്പെടുത്തലുമായി അറ്റോണി ജനറല്‍. രേഖകള്‍ മോഷണം പോയെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് നിലപാട് മാറ്റി അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ രംഗത്തെത്തിയിരിക്കുന്നത്. സര്‍ക്കാര്‍ അതീവ രഹസ്യ സ്വഭാവത്തോടെ സൂക്ഷിച്ചിരുന്ന യഥാര്‍ഥ രേഖകളുടെ ഫോട്ടോകോപ്പി ഉപയോഗിച്ചാണ് ഇടപാടില്‍ അഴിമതി ആരോപിക്കുന്നതെന്നും അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കുന്നു.
'ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും റഫാല്‍ രേഖകള്‍ മോഷ്ടിക്കപ്പെട്ടെന്ന് ഞാന്‍ സുപ്രീംകോടതിയെ അറിയിച്ചെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചത്.
ഇൗ ആരോപണം പൂര്‍ണായും തെറ്റാണ്.' കെ.കെ വേണുഗോപാല്‍ പറഞ്ഞു.
രേഖകള്‍ മോഷ്ടിക്കപ്പെട്ടെന്ന് അറ്റോര്‍ണി ജനറല്‍ ബുധനാഴ്ച കോടതിയില്‍ പറഞ്ഞത് ഏറെ രാഷ്ട്രീയ വിവാദത്തിനിടയാക്കിയിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രതിപക്ഷ നേതാക്കളും ഇക്കാര്യത്തില്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു.

No comments