തിരിച്ചടിയുടെ ഭീതി മാറാതെ പാകിസ്ഥാന്‍, ഇന്ത്യന്‍ വ്യോമസേനയെ പേടിച്ച് കൊട്ടിയടച്ചത് 11 ആകാശപാതകൾ
ന്യൂഡല്‍ഹി: ഫെബ്രുവരി 26ന് ബലാക്കോട്ടിലെ ഭീകരക്യാമ്ബുകള്‍ക്ക് നേരെ ഇന്ത്യന്‍ വ്യേമസേന നടത്തിയ ആക്രമണം പാകിസ്ഥാനെ തെല്ലൊന്നുമല്ല ഭയപ്പെടുത്തിയത്. ഇന്ത്യയുടെ വ്യോമശക്തി എന്താണെന്ന് തെളിയിക്കുന്നതായിരുന്നു അന്നത്തെ ആക്രമണം. ഇന്ത്യയുടെ 12 മിറാഷ് യുദ്ധ വിമാനങ്ങള്‍ പാകിസ്ഥാനില്‍ താണ്ഡവമാടിയപ്പോള്‍ ഭീകരക്യാമ്ബുകള്‍ തവിടുപൊടിയായി. എന്നാല്‍ ആക്രമണം നടന്ന് ദിവസങ്ങളായിട്ടും പാകിസ്ഥാന്റെ ഭീതി മാറിയിട്ടില്ല. ഇതിനുള്ള പ്രധാന തെളിവാണ് പാകിസ്ഥാന്റെ വ്യോമ പാതകള്‍ ഇപ്പോഴും അടഞ്ഞു കിടക്കുന്നത്.
ആക്രമണത്തിന് പിന്നാലെ ഫെബ്രുവരി 27 ന് അടച്ച വ്യോമ പാതകളെല്ലാം തുറക്കില്ലെന്ന് കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ സിവില്‍ ഏവിയേഷന്‍ അറിയിച്ചിരുന്നു.
ഇന്ത്യ-പാക് വ്യോമ പാത തുറക്കില്ലെന്ന് പാക്കിസ്ഥാന്‍ അറിയിച്ചതോടെ ഇതുവഴിയുള്ള വിമാനങ്ങളെല്ലാം വഴിതിരിച്ചു വിടേണ്ടിവന്നിരിക്കുകയാണ്. എന്നാല്‍ പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് വ്യോമാതിര്‍ത്തി ലംഘിക്കുന്ന നടപടികള്‍ ഉണ്ടായാല്‍ ശക്തമായ തിരിച്ചടി നടത്തുമെന്ന് ഇന്ത്യന്‍ വ്യോമസേന അറിയിച്ചിട്ടുണ്ട്. എന്നാല്‍ വ്യോമപാത തുറന്നിട്ടാല്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് മറ്റേതെങ്കിലും വഴിക്ക് ആക്രമണം നടന്നേക്കുമെന്ന ഭയം പാകിസ്ഥാനുണ്ട്. അതേസമയം, കൃത്യമായ വ്യോമ നിരീക്ഷണം നടത്താതിനെ തുടര്‍ന്നാണ് ഇന്ത്യയുടെ തിരിച്ചടി എളുപ്പമായെന്ന വിലയിരുത്തലും പാകിസ്ഥാനുണ്ട്.
നിലവില്‍ ഇന്ത്യയുമായുള്ള 11 വ്യോമ പാതകളാണ് പാകിസ്ഥാന്‍ അടച്ചിട്ടിരിക്കുന്നത്. ഒമാന്‍, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, ചൈന എന്നീ രാജ്യങ്ങളുമായുള്ള വ്യോമപാതകള്‍ തുടരുമെന്നും അറിയിച്ചിട്ടുണ്ട്.

No comments