Breaking News

അയോധ്യ ഭൂമി തര്‍ക്കക്കേസ്; മധ്യസ്ഥ ചര്‍ച്ചക്ക് മൂന്നംഗ സംഘത്തെ നിയോഗിച്ചു


ന്യൂഡല്‍ഹി: അയോധ്യയിലെ ഭൂമി തര്‍ക്ക വിഷയത്തില്‍ മധ്യസ്ഥ ചര്‍ച്ച നടത്താന്‍ സുപ്രീംകോടതി ഉത്തരവ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടന ബെഞ്ചിന്റേതാണ് ഉത്തരവ്. മധ്യസ്ഥ ചര്‍ച്ചയ്ക്കായി മൂന്നംഗ സംഘത്തെ നിയോഗിച്ചു. മുന്‍ ജസ്റ്റിസ് ഇബ്രാഹിം ഖലീഫുള്ളയുടെ നേതൃത്വത്തിലാണ് സമിതി. ശ്രീശ്രീ രവിശങ്കറും ശ്രീറാം പാഞ്ചുവും സംഘത്തിലുണ്ട്.

8 ആഴ്ചയ്ക്ക് അകം ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കണം, നാലാഴ്ചയ്ക്കകം സുപ്രീംകോടതിക്ക് ആദ്യ റിപ്പോര്‍ട്ട് നല്‍കണം . ഒരാഴച്ചയ്ക്കുള്ളില്‍ ചര്‍ച്ച തുടങ്ങണം. ചര്‍ച്ചകള്‍ നടക്കുക ഉത്തര്‍പ്രദേശിലെ ഫൈസാബാദില്‍. ചര്‍ച്ചയുടെ വിവരങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്ക്

ഭൂമി തര്‍ക്കം മതപരവും വൈകാരികവുമായ വിഷയമായതിനാല്‍ ചര്‍ച്ചയിലൂടെ മാത്രമേ പരിഹരിക്കാനാകൂ എന്നാണ് സുപ്രിംകോടതി ഭരണഘടനാ ബെഞ്ചിലെ ഭൂരിപക്ഷത്തിന്റെയും നിലപാട്.

ഇക്കാര്യത്തില്‍ കഴിഞ്ഞ ദിവസം കക്ഷികളുടെ വാദം സുപ്രിംകോടതി ഉത്തരവ് പറയാനായി മാറ്റുകയായിരുന്നു.

No comments