Breaking News

മ​ന്ത്രി വി.​എ​സ്. സു​നി​ല്‍ കു​മാ​റി​ന് നേ​രെ ക​രി​ങ്കൊ​ടി ​കാ​ണി​ച്ച്‌ യൂ​ത്ത് കോ​ണ്‍​ഗ്ര​സ്


ഇ​ടു​ക്കി: ക​ര്‍​ഷ​ക ആ​ത്മ​ഹ​ത്യ​ക​ള്‍ തു​ട​രു​ന്ന ഇ​ടു​ക്കി ജി​ല്ല​യി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ കൃ​ഷി​മ​ന്ത്രി വി.​എ​സ്. സു​നി​ല്‍ കു​മാ​റി​ന് നേ​രെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​ണ് ക​രി​ങ്കൊ​ടി കാ​ണി​ച്ച​ത്. ക​ര്‍​ഷ​ക ആ​ത്മ​ഹ​ത്യ​ക​ള്‍ ത​ട​യാ​ന്‍ സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി പ​ര്യാ​പ്ത​മ​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​ണ് ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം. ക​രി​ങ്കൊ​ടി കാ​ണി​ച്ച യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി.

തൊ​ടു​പു​ഴ​യി​ല്‍ ജി​ല്ലാ​ത​ല ബാ​ങ്കേ​ഴ്സ് സ​മി​തി യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​ണ് മ​ന്ത്രി എ​ത്തി​യ​ത്.
മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ലാ​ത​ല ബാ​ങ്കേ​ഴ്സ് സ​മി​തി യോ​ഗം തൊ​ടു​പു​ഴ​യി​ല്‍ തു​ട​ങ്ങി.

സം​സ്ഥാ​ന​ത​ല ബാ​ങ്കേ​ഴ്സ് സ​മി​തി എ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ള്‍ യോ​ഗ​ത്തി​ല്‍ മ​ന്ത്രി വി​ശ​ദീ​ക​രി​ക്കും.​സം​സ്ഥാ​ന​ത​ല ബാ​ങ്കേ​ഴ്സ് സ​മി​തി​യി​ലെ പ്ര​തി​നി​ധി​ക​ളും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

ക​ര്‍​ഷ​ക​ര്‍ എ​ടു​ത്ത കാ​ര്‍​ഷി​ക, കാ​ര്‍​ഷി​കേ​ത​ര വാ​യ്പ​ക​ള്‍​ക്ക് ഡി​സം​ബ​ര്‍ 31 വ​രെ പ്ര​ഖ്യാ​പി​ച്ച മോ​റ​ട്ടോ​റി​യം അ​ട​ക്ക​മു​ള്ള സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം ബാ​ങ്കേ​ഴ്‌​സ് സ​മി​തി അം​ഗീ​ക​രി​ച്ചി​രു​ന്നു.

No comments