Breaking News

രണ്ട് നിയമസഭകള്‍ ഉടന്‍ പിരിച്ചുവിട്ടേക്കും


ന്യൂഡല്‍ഹി•മഹാരാഷ്ട്ര, ഹരിയാന നിയമസഭകള്‍ ഉടന്‍ പിരിച്ചുവിട്ടേക്കുമെന്ന് സൂചന. ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് കൂടി നടത്തുന്നതിന് വേണ്ടിയാണിത്. ഇക്കാര്യത്തില്‍ ബി.ജെ.പി ഉടന്‍ തീരുമാനമെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഒക്ടോബറിലാണ് ഇരുസഭകളുടെയും കാലാവധി കഴിയുന്നത്. ജാര്‍ഖണ്ഡിലും നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തെ നടത്തിയേക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുക്കമാണെന്ന് ഹരിയാനാ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. തങ്ങള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ കൈവിട്ട് പോകാതിരിക്കാനാണ്‌ ബി.ജെ.പി ഇത്തരമൊരു നീക്കം നടത്തുന്നതെന്നാണ് സൂചന.

മോദി പ്രഭാവത്തിലൂടെ ഇവിടങ്ങളിലെ ഭരണം നിലനിര്‍ത്താന്‍ കഴിയുമെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നു.

No comments