ചിതറ ബഷീര്‍ കൊലപാതക കേസ്: ഇരട്ടപ്പേര് വിളിച്ചതിന്റെ പേരിലെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്
കൊല്ലം: ചിതറ ബഷീറിനെ കൊന്നത് ഇരട്ടപ്പേര് വിളിച്ചതിന്റെ പേരിലെന്ന് പൊലീസ്. പ്രതി ഷാജഹാന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ഇരട്ടപ്പേര് വിളിച്ചതിന്റെ പേരില്‍ ബഷീറും ഷാജഹാനും തമ്മില്‍ അടിപിടിയുണ്ടായി. ഈ വിരോധത്തിലാണ് ബഷീറിനെ വീട്ടിലെത്തി കുത്തിവീഴ്ത്തിയത്. കുത്തുമ്ബോള്‍ 'കോണ്‍ഗ്രസുകാരോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും' എന്നും പറഞ്ഞെന്നും പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊല്ലം ചിതറയിലെ ബഷീറിനെ കൊലപ്പെടുത്തിയതില്‍ രാഷ്ട്രീയമില്ലെന്ന് സംഭവസ്ഥലത്ത് തെളിവെടുപ്പിനെത്തിച്ചപ്പോള്‍ ഷാജഹാന്റെ വെളിപ്പെടുത്തിയിരുന്നു. ബഷീര്‍ തന്നെ മര്‍ദിച്ചതിന് പകരം വീട്ടാനാണ് വീട്ടില്‍ കയറി ആക്രമിച്ചതെന്ന് ഷാജഹാന്‍ അന്ന് പൊലീസിനോട് പറഞ്ഞിരുന്നു.
ബഷീറിന്റെ നെഞ്ചത്ത് ഷാജഹാന്‍ ഒമ്ബത് തവണയോളം കുത്തിയിരുന്നു. ആഴത്തില്‍ മുറിവേറ്റ ബഷീറിനെ പ്രദേശവാസികള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

No comments