Breaking News

രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കാന്‍ കോട്ടയത്തുനിന്ന് മറ്റൊരു 'രാഹുല്‍ ഗാന്ധി'

തിരഞ്ഞെടുപ്പ് സമയത്ത് മുന്നണികളെ കുഴക്കുന്ന ഘടകമാണ് അപരന്മാര്‍. ആരുടെയൊക്കെ പേരിലായിരിക്കും അപരന്മാര്‍ എത്തുകയെന്ന് ആര്‍ക്കും ഒരു നിശ്ചയവുമുണ്ടാവുകയില്ല.
ഈ പ്രശ്‌നത്തിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ നടക്കുന്നത് വയനാടാണ്.

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തോടെ ഏവരുടേയും ശ്രദ്ധ പതിഞ്ഞ മണ്ഡലത്തിലാണ് അപരനും എത്തുന്നത്‌.

രാഹുല്‍ ഗാന്ധി കെ.ഇ എന്നാണ് അപരന്റെ പേര്. കോട്ടയം എരുമേലി സ്വദേശിയാണ് ഇയാളെന്ന് അടുത്ത കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനാണ് ഇയാളെന്നാണ് സൂചന.

പേരിലുള്ള ഇനീഷ്യല്‍ നീക്കി രാഹുല്‍ ഗാന്ധി എന്ന പേരില്‍ത്തന്നെ മത്സരിക്കാനായിരുന്നു യുവാവിന്റെ ശ്രമം.

No comments