ഇത് ഭയങ്കര മറ്റേപ്പണി ആയിപ്പോയി, തിരഞ്ഞെടുപ്പ് അടുത്ത കാലത്താണ് അമിക്കസ് ക്യൂറിയുടെ ഒലത്തിയ റിപ്പോര്‍ട്ട്: മന്ത്രി മണിയെ ട്രോളി ജയശങ്കര്‍
കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത വിധമുള്ള പ്രളയമുണ്ടായതിന് കാരണം അണക്കെട്ടുകള്‍ ശരിയായ സമയത്ത് തുറക്കാത്തത് മൂലമാണെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് പുറത്ത് വന്നത് സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടിയായി.
പ്രളയമുണ്ടായത് എങ്ങനെയെന്ന് കണ്ടെത്താന്‍ ജുഡീഷ്യല്‍ അന്വേഷണം വേണം. അണക്കെട്ടുകള്‍ തുറന്നത് മാനദണ്ഡങ്ങള്‍ പാലിച്ചല്ലെന്നും അമിക്കസ് ക്യൂറി ജേക്കബ്.പി.അലക്‌സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
ഇപ്പോഴിതാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിനെയും മന്ത്രി എം.എം മണിയെയും പരിഹസിച്ച് അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ എ.ജയശങ്കര്‍ രംഗത്തെത്തിയിരിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയശങ്കറിന്റെ പ്രതികരണം.
കുറിപ്പ് വായിക്കാം
ഇത് ഭയങ്കര മറ്റേപ്പണി ആയിപ്പോയി!
ഈ തെരഞ്ഞെടുപ്പ് അടുത്ത കാലത്താണ് അമിക്കസ് ക്യൂറിയുടെ ഒലത്തിയ റിപ്പോര്‍ട്ട്. അതും നമുക്കു വേണ്ടി നാം സൃഷ്ടിച്ച നമ്മുടെ സ്വന്തം പ്രളയത്തെ കുറിച്ച്. അതും പോരാ, ഇനി ജുഡീഷ്യല്‍ അന്വേഷണവും നടത്തണം പോലും!
അമിക്കസ് ക്യൂറി അമേരിക്കന്‍ ഏജന്‍്റാണ്. കേരളത്തിലെ ഇടതുപക്ഷ പുരോഗമന മതേതര സര്‍ക്കാരിനെ അട്ടിമറിക്കാനും അതുവഴി നവോത്ഥാനത്തെ പുറകോട്ടടിക്കാനുമുളള സാമ്രാജ്യത്വ ഗൂഢാലോചനയുടെ ദുര്‍ഭഗ സന്തതിയാണ് ഈ റിപ്പോര്‍ട്ട്.
അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനെതിരെ വര്‍ഗ ബഹുജന സംഘടനകളും സാംസ്കാരിക നായകരും ഉടന്‍ രംഗത്തു വരും.
#അമിക്കസ് ക്യൂറി അറബിക്കടലില്‍.

No comments