Breaking News

എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ജാഗ്രത കാണിക്കണം: വിജയരാഘവന്റെ പരാമര്‍ശത്തിനെതിരെ വി എസ്

എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്റെ വിവാദ പരാമര്‍ശത്തിനെതിരെ ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍. 'ആലത്തൂരിലെ സ്ഥാനാര്‍ഥി മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെ കാണാന്‍ പോയിരുന്നെന്നും ആ കുട്ടിയുടെ കാര്യം എന്താവുമെന്നു താന്‍ പറയുന്നില്ലെ'ന്നുമായിരുന്നു വിജയരാഘവന്റെ പരാമര്‍ശം. വിജയരാഘവന്‍റെ പരാമര്‍ശം അനുചിതമെന്ന് അച്യുതാനന്ദന്‍ പറഞ്ഞു. എല്‍ഡിഎഫ് കണ്‍വീനര്‍ ആയ വിജയരാഘവന്‍ ജാഗ്രത പുലര്‍ത്തണമെന്നും യുഡിഎഫ് ഈ വിഷയം പ്രചാരണായുധമാക്കാനാണ് ശ്രമിക്കുന്നതെന്നും വി എസ് പറഞ്ഞു. ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരെയാണ് വിജയരാഘവന്‍ വിവാദ പരാമര്‍ശം നടത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് രമ്യ പോലീസില്‍ പരാതി നല്‍കിയിരുന്നു.

No comments