തനിക്കെതിരെയുള്ള കോഴ ആരോപണത്തിന് പിന്നില്‍ സിപിഎമ്മെന്ന് എംപി
തനിക്കെതിരെയുള്ള കോഴ ആരോപണത്തിന് പിന്നില്‍ സിപിഎമ്മെന്ന് കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം.കെ രാഘവന്‍. സിപിഎം കോഴിക്കോട് ജില്ലാ നേതൃത്വമാണ് ഇതിന് പിന്നില്‍. ഒരു മാഫിയാ സംഘം ഇതിന് പിന്നിലുണ്ട്.ഇവരാണ് ഡല്‍ഹിയില്‍നിന്ന് മാധ്യമപ്രവര്‍ത്തകരെ കൊണ്ടുവന്നത്. തെളിവുകള്‍ ഉടന്‍ പുറത്തുവിടുമെന്നും രാഘവന്‍ വ്യക്തമാക്കി.
ബിസിനസുകാര്‍ എന്ന വ്യാജേന എത്തിയ മാധ്യമപ്രവര്‍ത്തകരോട് കോഴ ആവശ്യപ്പെട്ടതായി ആരോപിച്ചുകൊണ്ടുള്ളതാണ് ടിവി 9 പുറത്തുവിട്ട റിപ്പോര്‍ട്ട്. സിങ്കപ്പൂര്‍ കമ്ബനിക്ക് കോഴിക്കോട് ഹോട്ടല്‍ തുടങ്ങുന്നതിന് സ്ഥലം ഏറ്റെടുത്ത് നല്‍കണമെന്നാവശ്യപ്പെട്ട് എത്തിയവരോട് അഞ്ച് കോടി രൂപ ആവശ്യപ്പെട്ടതായാണ് വാര്‍ത്ത.
തിരഞ്ഞെടുപ്പ് ഫണ്ടിലേയ്ക്ക് തുക നല്‍കണമെന്നും ഡല്‍ഹിയിലെ ഓഫീസ് സെക്രട്ടറിയെ പണമായി ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെടുന്നതായാണ് ഒളിക്യാറ ദൃശ്യങ്ങളിലുള്ളത്.

No comments