Breaking News

സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദ്ദേശ പത്രിക നല്‍കാനുള്ള അവസാന ദിവസം ഇന്ന്

സംസ്ഥാനത്തെ ലോക്സഭാ തെരഞ്ഞെടുപ്പിനായി സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദ്ദേശ പത്രികസമര്‍പ്പിക്കാനുള്ള അവസാനദിവസമാണ് ഇന്ന്. ഇതു വരെ 154 പത്രികകളാണ് സമര്‍പ്പിച്ചത്. 41 പത്രികകള്‍ ഇന്നലെ മാത്രം കിട്ടി. നാളെ പത്രികയുടെ സൂക്ഷ്മ പരിശോധന നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഏപ്രില്‍ എട്ടാണ്.

പ്രധാനപ്പെട്ട സ്ഥാനാര്‍ഥികളെല്ലാം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു കഴിഞ്ഞു. ബാക്കിയുള്ളവര്‍ ഇന്ന് സമര്‍പ്പിക്കും. വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി ഇന്ന് പത്രിക നല്‍കും. സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിക്കൊപ്പം എത്തിയാണ് പത്രിക നല്‍കുക.

പത്തനംതിട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആന്റോ ആന്റണിയും ഇന്നാണ് പ്രതിക സമര്‍പ്പിക്കുക.

കൂടുതല്‍ കേസുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയച്ചതിനെ തുടര്‍ന്ന് പത്തനംതിട്ട എന്‍.ഡി.എ സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്‍ അധികമായിട്ട് നല്‍കാനുള്ള വിവരങ്ങളും കൈമാറും.

No comments