വയനാട്ടുകാരേ.. രാഹുലിനെ ഒപ്പം നിര്‍ത്തൂ, അദ്ദേഹം നിങ്ങളെ കൈവിടില്ല -പ്രിയങ്ക
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട് ലോക്സഭ മണ്ഡലത്തിലുള്ളവരോട് അഭ്യര്‍ത്ഥനയുമായി പ്രിയങ്ക ഗാന്ധി വാദ്രയുടെ ട്വീറ്റ്.
രാഹുലിനെ ഒപ്പം നിര്‍ത്തൂ എന്നും അദ്ദേഹം വയനാടിനെ കൈവിടില്ലെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.
''എന്‍െറ സഹോദരന്‍, വിശ്വസ്ത സുഹൃത്ത്, ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും ധൈര്യശാലിയായ വ്യക്തി. വയനാട്, അദ്ദേഹത്തെ ഒപ്പം നിര്‍ത്തൂ.. അദ്ദേഹം നിങ്ങളെ കൈവിടില്ല''
എന്നായിരുന്നു വയനാട് കലക്ട്രേറ്റില്‍ നാമനിര്‍ദേശ പത്രിക നല്‍കാനെത്തിയ രാഹുല്‍ ഗാന്ധിയുടെ ചിത്രം ഉള്‍പ്പെടെ പ്രിയങ്കയുടെ ട്വീറ്റ്.
വയനാട് മണ്ഡലത്തില്‍ മത്സരിക്കാനെത്തുന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഉജ്വല വരവേല്‍പ്പ് ആണ് പ്രവർത്തകർ നൽകിയത്.
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനായി വയനാട്ടിലേക്ക് ഹെലികോപ്ടറില്‍ എത്തിയ രാഹുലിനും പ്രിയങ്കയ്ക്കും വന്‍ സ്വീകരണമാണ് പ്രവര്‍ത്തകര്‍ ഒരുക്കിയത്.
യു.ഡി.എഫ് പ്രവര്‍ത്തകരുടെ ആവേശം കണ്ട രാഹുല്‍ സുരക്ഷ നോക്കാതെ തുറന്ന വാഹനത്തില്‍ കയറി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു.
എസ്.ജി.എം കല്‍പറ്റ എസ്.കെ.എം.ജെ സ്കൂള്‍ ഗ്രൗണ്ടില്‍ താല്‍ക്കാലിക ഹെലിപാഡില്‍ ഇറങ്ങിയ ശേഷം തുറന്ന വാഹനത്തില്‍ പ്രവര്‍ത്തകരോടൊപ്പം കളക്‌ട്രേറ്റിലേക്ക് പുറപ്പട്ടു.
കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, കെ.സി വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ ഒപ്പമുണ്ട്.
അതീവ സുരക്ഷയുള്ള ഇസഡ് പ്ളസ് കാറ്റഗറിയിലാണ് രാഹുല്‍ വയനാട്ടിലേക്ക് എത്തിയത്. യന്ത്രത്തോക്കേന്തിയ 36 കമാന്‍ഡോകള്‍ ഫുള്‍ടൈം കൂടെയുണ്ടാകും. പത്രിക സമര്‍പ്പിക്കുന്ന വയനാട് കളക്‌ട്രേറ്റിലും വന്‍ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

No comments