Breaking News

സംസ്ഥാനത്തിന് 2,26,780 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ്

 


തിരുവനന്തപുരം: സംസ്ഥാനത്തിന് 2,26,780 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 1,76,780 ഡോസ് കോവീഷീല്‍ഡ് വാക്‌സിനും 50,000 കോവാക്‌സിനുമാണ് ലഭ്യമായത്. തിരുവനന്തപുരത്ത് കോവാക്‌സിന്‍ എത്തിയിട്ടുണ്ട്. തിരുവനന്തപുരം 53,500, എറണാകുളം 61,640, കോഴിക്കോട് 61,640 ഡോസ് എന്നിങ്ങനെയാണ് കോവീഷീല്‍ഡ് വാക്‌സിനുകള്‍ അനുവദിച്ചത്. അതില്‍ എറണാകുളത്തെ വാക്‌സിന്‍ എത്തിയിട്ടുണ്ട്. തിരുവനന്തപുരത്തേയും കോഴിക്കോട്ടേയും വാക്‌സിന്‍ രാത്രിയോടെ എത്തുന്നതാണ്.

മാത്രമല്ല ഇതുകൂടാതെ 900 കോള്‍ഡ് ബോക്‌സുകള്‍ കൂടി സംസ്ഥാനത്തിന് അനുവദിച്ചിട്ടുണ്ട്. ഇതില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ 240 കോള്‍ഡ് ബോക്‌സുകള്‍ വീതം എത്തിയിട്ടുണ്ട്.

No comments