മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ മുസ്‌ലിം ലീഗ് നേതൃത്വത്തിന് രൂക്ഷ വിമര്‍ശനം.
മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ മുസ്‌ലിം ലീഗ് നേതൃത്വത്തിന് രൂക്ഷ വിമര്‍ശനം. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നടന്ന ആദ്യ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ലീഗ് നേതൃത്വത്തിനെതിരെ മണിക്കൂറുകള്‍ നീണ്ട വിമര്‍ശനമുയര്‍ന്നത്.
തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്തം ഉന്നതാധികാര സമിതിക്കാണെന്ന് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. ഓഹരിക്കച്ചവടം നടത്തുന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്ബനിയുടെ ഡയരക്ടര്‍മാരെപ്പോലെയാണ് ലീഗ് ഉന്നതാധികാര സമിതിയംഗങ്ങള്‍ പെരുമാറുന്നത്. പാര്‍ട്ടിയില്‍ അടിമുടി അഴിച്ചുപണി വേണം. ഇഷ്ടക്കാരെ തിരുകിക്കയറ്റിയും പ്രതിഷേധക്കാരെ അക്കോമെഡേറ്റ് ചെയ്തുമുള്ള രീതി അംഗീകരിക്കാനാവില്ലെന്നും യൂത്ത് ലീഗ് നേതാക്കള്‍ പറഞ്ഞു.

No comments