Breaking News

രാഹുൽ ഗാന്ധിയെ കണ്ട് സതീശൻ.. രാഹുൽ നൽകിയത് ഒരേയൊരു ഉപദേശം.. ഉറപ്പ് നൽകി..

 


ന്യൂഡല്‍ഹി: ഗ്രൂപ്പിന്​ അതീതമായി പാര്‍ട്ടി താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്‌​ മുന്നോട്ടു പോകാന്‍ പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശന്​ കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം. പ്രതിപക്ഷ ​േനതാവായ ശേഷം ദേശീയ നേതാക്കളുമായി സൗഹൃദ കൂടിക്കാഴ്​ചക്ക്​ ഡല്‍ഹിയിലെത്തിയതായിരുന്നു സതീശന്‍. ഐക്യത്തോടെ നിയമസഭയിലും പുറത്തും പാര്‍ട്ടിയെ നയിക്കാന്‍ രാഹുല്‍ നിര്‍ദേശിച്ചു.


സൗഹൃദ സന്ദര്‍ശനത്തിനപ്പുറം, പാര്‍ട്ടി കാര്യങ്ങളൊന്നും ചര്‍ച്ചയായില്ലെന്ന്​ വി.ഡി. സതീശന്‍ പിന്നീട്​ മാധ്യമ പ്രവര്‍ത്തകരോട്​ പറഞ്ഞു. അത്തരമൊരു ദൗത്യം ത​െന്‍റ യാത്രക്ക്​ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടി​ച്ചേര്‍ത്തു. കോണ്‍ഗ്രസില്‍ ഗ്രൂപ്​ ഒരു യാഥാര്‍ഥ്യമാണ്​.


അത്​ ഇല്ലാതാക്കാനല്ല ശ്രമം. അതേസമയം, ഗ്രൂപ്പുകള്‍ പാര്‍ട്ടിയെ വിഴുങ്ങുന്ന വിധം അതിപ്രസരം ഉണ്ടാകാന്‍ പാടില്ല.


രാഹുല്‍ ഗാന്ധിക്കു പുറമെ എ.കെ. ആന്‍റണി, കെ.സി. വേണുഗോപാല്‍, താരിഖ്​ അന്‍വര്‍, മുകുള്‍ വാസ്​നിക്​ എന്നിവരുമായി ചര്‍ച്ച നടത്തി വി.ഡി. സതീശന്‍ നാട്ടിലേക്ക്​ മടങ്ങി. കെ.പി.സി.സി പുനഃസംഘടന, യു.ഡി.എഫ്​ കണ്‍വീനര്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്​ച കെ.പി.സി.സി രാഷ്​ട്രീയകാര്യ സമിതി യോഗം നടക്കാനിരിക്കേ, കൂടിക്കാഴ്​ചകളില്‍ അക്കാര്യങ്ങളില്‍ അനൗപചാരിക ചര്‍ച്ച നടന്നു. രാഹുല്‍ ഗാന്ധി താല്‍പര്യപ്പെട്ട പ്രകാരം മുതിര്‍ന്ന നേതാവ്​ ഉമ്മന്‍ ചാണ്ടി വ്യാഴാഴ്​ച ഡല്‍ഹിയിലെത്തും.

No comments