മക്കളെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചിട്ടും എന്തുകൊണ്ട് പൊലീസില്‍ പരാതി നല്‍കിയില്ല? മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ..
തിരുവനന്തപുരം: വര്‍ഷങ്ങള്‍ക്ക് മുമ്ബ് തന്റെ മക്കളെ തട്ടികൊണ്ടുപോകാന്‍ കെ സുധാകരന്‍ ശ്രമം നടത്തിയിരുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം ഏറെ രാഷ്‌ട്രീയ വിവാദം സൃഷ്‌ടിച്ചിരുന്നു. അങ്ങനെയൊരു സംഭവം ഉണ്ടായെങ്കില്‍ എന്തുകൊണ്ട് പിണറായി വിജയന്‍ പൊലീസില്‍ പരാതി നല്‍കിയില്ല എന്നായിരുന്നു കെ സുധാകരന്റെ പ്രതികരണം. മാത്രമല്ല അദ്ദേഹം മുഖ്യമന്ത്രിയുടെ ആരോപണത്തെ പൂര്‍ണമായും നിഷേധിക്കുകയും ചെയ‌്തിരുന്നു.
എന്നാല്‍ ഇന്നത്തെ വാര്‍ത്താ സമ്മേളനത്തില്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ ഇതേചോദ്യം മുഖ്യമന്ത്രിയോട് ആവര്‍ത്തിക്കുകയുണ്ടായി. മുഖ്യമന്ത്രിയുടെ മറുപടി ഇപ്രകാരമായിരുന്നു.
നിങ്ങള്‍ എന്താണ് ആ ചോദ്യം കൊണ്ട് ഉദ്ദേശിക്കുന്നത്.
അവിടെയാണ് വ്യത്യാസം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പറഞ്ഞ കാര്യങ്ങള്‍ സുധാകരന്‍ നിഷേധിച്ചതുകൊണ്ട് അതുമായി ബന്ധപ്പെട്ട് താന്‍ കൂടുതലായി ഒന്നും പറയുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

No comments