Breaking News

ജ​ലീ​ല്‍ ഒ​രു പ്ര​സ്ഥാ​ന​മ​ല്ല, വ്യ​ക്തി മാ​ത്ര​മാ​ണെ​ന്നും കാ​നം

 


ലോകായുക്തക്കെതിരെ ഉയരുന്ന അക്ഷേപങ്ങള്‍ക്ക് പരിഹാരം കാണാനുള്ള വ്യവസ്ഥ ആ നിയമത്തില്‍ തന്നെയുണ്ട്. ജലീലിന്‍റെ അനുഭവത്തില്‍ നിന്നായിരിക്കും അത് പറഞ്ഞതെന്നും കാനംരാജേന്ദ്രന്‍ പറഞ്ഞു.

ജ​ലീ​ലി​ന്‍റേ​ത് വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ​മാ​യി​രി​ക്കാം. ജ​ലീ​ല്‍ ഒ​രു പ്ര​സ്ഥാ​ന​മ​ല്ല, വ്യ​ക്തി മാ​ത്ര​മാ​ണെ​ന്നും കാ​നം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ജ​ലീ​ല്‍ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച​തി​ന് പി​ന്നാ​ലെ പ്ര​തി​പ​ക്ഷ​ത്ത് നി​ന്നു​ള്ള വി​മ​ര്‍​ശ​നം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.അ​തേ​സ​മ​യം, ജ​സ്റ്റി​സ് സി​റി​യ​ക് ജോ​സ​ഫി​നെ​തി​രാ​യ പ​രാ​മ​ര്‍​ശ​ത്തി​ല്‍ ജ​ലീ​ലി​ന് സി​.പി​.എം പി​ന്തു​ണ​ നല്‍കില്ല. വി​വാ​ദം കെ.​ടി. ജ​ലീ​ല്‍ ത​നി​ച്ച്‌ നേ​രി​ട​ട്ടെ‍​യെന്നാണ് സി.പി.എം തീരുമാനം.

നിലവിലെ ലോകായുക്ത സിറിയക് ജോസഫിനെതിരെ ഗുരുതര ആരോപണങ്ങളാണ് ജലീല്‍ ഉന്നയിച്ചത്. തക്ക പ്രതിഫലം കിട്ടിയാല്‍ എന്തു കടുംകൈയ്യും ചെയ്യുമെന്ന് ജലീല്‍ സമൂഹമാധ്യമത്തിലെ പോസ്റ്റില്‍ കുറിച്ചിരുന്നു. ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ജലീലിന് ബന്ധുനിയമന കേസിലെ ലോകായുക്ത വിധിയെ തുടര്‍ന്ന് സ്ഥാനമൊഴിയേണ്ടി വന്നിരുന്നു.

മൂന്നരവര്‍ഷം സുപ്രീംകോടതിയില്‍ ഇരുന്നിട്ട് ആറ് കേസില്‍ മാത്രം വിധി പറഞ്ഞയാള്‍ പന്ത്രണ്ട് ദിവസം കൊണ്ട് കേസ് ഫയലില്‍ സ്വീകരിച്ച്‌ വാദം കേട്ട് എതിര്‍ കക്ഷിയെ വിസ്തരിക്കുക പോലും ചെയ്യാതെ വെളിച്ചത്തെക്കാളും വേഗതയില്‍ വിധി പറഞ്ഞുകൊണ്ടാണ് ചരിത്രം കുറിച്ചത്. എത്തേണ്ടത് മുന്‍കൂറായി എത്തിയത് കൊണ്ടാണ് ഇത്തരത്തില്‍ വേഗത്തില്‍ വിധി വന്നതെന്നുമായിരുന്നു ജലീലിന്റെ ആരോപണം. അഭയ കേസ് അട്ടിമറിച്ചത് സിറിയക് ജോസഫാണെന്നും കെ.ടി ജലീല്‍ ആരോപിച്ചിരുന്നു.

1 comment:

  1. The Best Casino Sites in USA Today | LuckyClub
    How to Claim Online Gambling Sites — While not all online casinos have free money, some of them offer their users free money to play luckyclub their favorite games

    ReplyDelete