സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചരണപരിപാടികള്‍ക്ക് തുടക്കമായി
തൃശൂര്‍ ലോകസഭ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണപരിപാടികള്‍ തുടങ്ങി. രാവിലെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനുശേഷം ആണ് ഔദ്യോഗികമായ പ്രചരണ പരിപാടികള്‍ക്ക് എന്‍ഡിഎ ജില്ലാനേതൃത്വം ആരംഭം കുറിച്ചത്. സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് പ്രവര്‍ത്തകരും ആരാധകരും ആണ് താരത്തിന് സ്വീകരണം നല്‍കാന്‍ ഗുരുവായൂരിലെത്തിയത്. ബിജെപി ജില്ലാ പ്രസിഡന്‍റ് നാഗേഷ് ബിഡിജെഎസ് ജില്ലാ പ്രസിഡന്‍റ് കെ സദാനന്ദന്‍ തുടങ്ങിയവര്‍ പ്രചരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് തളിക്കുളം പഞ്ചായത്തിലെ മത്സ്യത്തൊഴിലാളികള്‍ ചേര്‍ന്ന സ്വരൂപിച്ച 25000 രൂപയാണ് തെരഞ്ഞെടുപ്പിന് കെട്ടിവയ്ക്കാനുള്ള തുകയായി സുരേഷ് ഗോപി കൈമാറിയത്.

No comments