Breaking News

മനോരമ സര്‍വെയെ പരിഹസിച്ച്‌ മന്ത്രി എംഎം മണി


ലോക്‌സഭാ തെരഞ്ഞടുപ്പില്‍ മനോരമ സര്‍വെയെ പരിഹസിച്ച്‌ മന്ത്രി എംഎം മണി. 'നട്ടെല്ലിന് പകരം മൊത്തം റബ്ബറായ ടീംസാ'. പ്രബുദ്ധരായ വോട്ടര്‍മാര്‍ തീരുമാനിക്കും ആര്‍ക്ക് ചെയ്യണമെന്ന്. അല്ലാതെ റബ്ബര്‍ മാമനല്ലെന്ന് മണി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളം ആര്‍ക്കൊപ്പം എന്നറിയാന്‍ നടത്തിയ ജനഹിതം അഭിപ്രായ സര്‍വേ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. സംസ്ഥാനത്തെ 20 ലോക്‌സഭാമണ്ഡലങ്ങളിലും അവയില്‍ ഉള്‍പ്പെടുന്ന 140 നിയമസഭാ മണ്ഡലങ്ങളിലുമാണ് സര്‍വെ നടത്തിയത്.

No comments