Breaking News

യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ കല്ലട ട്രാവെല്‍സ് ഉടമ സുരേഷ് കല്ലട പൊലീസിനു മുന്നില്‍ ഹാജരായി

കല്ലട ബസിലെ യാത്രക്കാരെ ജീവനക്കാര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ കമ്ബനിയുടമ സുരേഷ് കല്ലട പൊലീസിനു മുന്നില്‍ ഹാജരായി. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലാണ് സുരേഷ് ഹാജരായി. പൊലീസ് സുരേഷ് കല്ലടയുടെ മൊഴിയെടുക്കുകയാണ്. വൈകിട്ട് നാലരയോടെയാണ് സുരേഷ് കല്ലട പൊലീസിനു മുന്നില്‍ ഹാജരായത്.

ഹാജരാവാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടും ആരോഗ്യ പ്രശ്നങ്ങളാല്‍ ഹാജരാകാന്‍ കഴിയില്ലായെന്നായിരുന്നു സുരേഷിന്റെ ആദ്യ വിശദീകരണം. തുടര്‍ന്ന് പൊലീസ് അന്ത്യശാസനം നല്‍കിയതോടെ തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ഹാജരാവുകയായിരുന്നു.

No comments