Breaking News

ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി കളെല്ലാവരും വിജയിച്ചാല്‍ മലയാളി കള്‍ക്ക് സമാധാനമായി ഉറങ്ങാം : എം.സ്വരാജ്

രാജ്യം നിര്‍ണായകമായ ഒരു തിരഞ്ഞെടുപ്പിനെ നേരിടുമ്ബോള്‍ പൈങ്കിളി രാഷ്ട്രീയം കളിക്കുവാനാണ് കോണ്‍ഗ്രസ് താത്പര്യപ്പെടുന്നതെന്ന വിമര്‍ശനവുമായി സി.പി.എം എ.എല്‍.എ എം. സ്വരാജ്.
ഈ തിരഞ്ഞെടുപ്പിന്റെ മൗലികമായ പ്രശ്നം ആര് ഇന്ത്യ ഭരിക്കും എന്നതിനെക്കാലും ഇന്ത്യ ഇനിയും നില നില്‍ക്കുമോ എന്നുള്ളതാണെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം അഭിപ്രായപ്പെടുന്നു.
മതനിരപേക്ഷതയെ അംഗീകരിക്കാത്ത സംഘപരിവാര്‍ കക്ഷികള്‍ അധികാരത്തില്‍ തുടര്‍ന്നാല്‍ മതനിരപേക്ഷ രാജ്യമെന്ന പേര് ഇന്ത്യയ്ക്ക് നഷ്ടമാവുമെന്നും.
വര്‍ഗ്ഗീയ കലാപങ്ങളുടേയും വംശഹത്യകളുടെയും നാടായി ഇന്ത്യ മാറി ഇവിടെ വലിയൊരു ശ്മശാനമാവുമെന്നും അദ്ദേഹം കുറിക്കുന്നു.

കേരളത്തില്‍ ബി.ജെ.പിക്ക് ദുര്‍ബലമായ ഒരു സ്ഥാനമാണ് ഉള്ളത്. തിരഞ്ഞെടുപ്പിന് മുന്‍പേ അവര്‍ തോറ്റുകഴിഞ്ഞു.
ഇവിടേയ്ക്കാണ് രാഹുല്‍ ഗാന്ധിയുടെ വലിപ്പം കാരണം അനായാസമായി ജയിച്ച്‌ കയറാമെന്ന് കോണ്‍ഗ്രസ് കരുതുന്നത്. തിരഞ്ഞെടുപ്പിനെ നിസാരവത്കരിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.
പെട്രോളിയം ഉല്‍പന്നങ്ങളുടെ വില നിര്‍ണയാവകാശം കുത്തക കമ്ബനികള്‍ക്ക് അടിയറ വെച്ചതും ,
പാചക വാതകത്തിന്റെ അന്യായമായ വിലക്കയറ്റവും, കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിയിട്ട നയവും ,
പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണവും, തൊഴില്‍ രംഗത്തെ കരാര്‍ തൊഴില്‍ ഉള്‍പ്പെടെയുള്ള വഞ്ചനയും, തൊഴിലില്ലായ്മയും , രാജ്യത്തെ നടുക്കിയ അഴിമതികളും, നോട്ടു നിരോധനവും, ദളിത്ന്യൂനപക്ഷ വേട്ടയും , വിദ്വേഷത്തിന്റെയും അസഹിഷ്ണുതയുടെയും രാഷ്ട്രീയവും , തീവ്രവര്‍ഗീയ അജണ്ടകളുമൊക്കെ ആഴത്തില്‍ ചര്‍ച്ച ചെയ്യേണ്ട വേദിയാണ് തിരഞ്ഞെടുപ്പ്.

അവിടേയ്ക്ക് രാഹുല്‍ ഗാന്ധിയെയും, പ്രിയങ്ക ഗാന്ധിയേയും കൊണ്ട് വന്ന് പൊള്ളയായ അപദാനങ്ങളുടേയും തനി പൈങ്കിളി വര്‍ത്തമാനങ്ങളുമുയര്‍ത്തി ചര്‍ച്ചാ വിഷയമാക്കുന്നതിനെയും എം.സ്വരാജ് വിമര്‍ശിക്കുന്നു.
ഇത്തരത്തില്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാദ്ധ്യമങ്ങളേയും ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിക്കുന്നുണ്ട്.

No comments