Breaking News

ആകെ 303 പത്രികകള്‍ ഇന്ന് പരിശോധന

 ലോക്‌സഭാ തിരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം പിന്നിട്ടതോടെ സംസ്ഥാനത്ത് ആകെ ലഭിച്ച പത്രികകള്‍ 303. ഇന്നലെ മാത്രമെത്തിയത് 149 പത്രികകളാണ്. പത്രികകളുടെ സൂക്ഷ്‌മപരിശോധന ഇന്നു നടക്കും. എട്ടു വരെ പിന്‍വലിക്കാം.

കൂടുതല്‍ പത്രികകള്‍ ലഭിച്ചത് വയനാട്, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലാണ്- 23 വീതം. ഏറ്റവും കുറവ് ഇടുക്കിയില്‍- ഒമ്ബത്. മറ്റു മണ്ഡലങ്ങളില്‍ ലഭിച്ച മൊത്തം പത്രികകളുടെ കണക്ക് ഇങ്ങനെ: തിരുവനന്തപുരം 20, കോഴിക്കോട് 19, എറണാകുളം, പൊന്നാനി- 18 വീതം, കണ്ണൂര്‍ 17, ചാലക്കുടി 16, വടകര, കോട്ടയം- 15 വീതം, മലപ്പുറം, ആലപ്പുഴ- 14 വീതം, പാലക്കാട്, തൃശൂര്‍- 13 വീതം, മാവേലിക്കര, കൊല്ലം- 12 വീതം, പത്തനംതിട്ട, കാസര്‍കോട്- 11 വീതം, ആലത്തൂര്‍ 10.

ഇന്നലെ ആറ്റിങ്ങലില്‍ പതിന്നാലും കോഴിക്കോട്ട് പന്ത്രണ്ടും തിരുവനന്തപുരത്ത് പതിനൊന്നും പൊന്നാനിയില്‍ പത്തും പത്രികകള്‍ സമര്‍പ്പിക്കപ്പെട്ടു.

വയനാട്ടിലും കോട്ടയത്തും ഒമ്ബതു വീതവും, എറണാകുളം, മലപ്പുറം, കണ്ണൂര്‍ മണ്ഡലങ്ങളില്‍ എട്ടു വീതവും ആലപ്പുഴ, ചാലക്കുടി, പാലക്കാട് മണ്ഡലങ്ങളില്‍ ഏഴു വീതവും തൃശൂരില്‍ ആറും കാസര്‍കോട്, വടകര,ആലത്തൂര്‍, മാവേലിക്കര, പത്തനംതിട്ട എന്നിവിടങ്ങളില്‍ അഞ്ചു വീതവും കൊല്ലം, ഇടുക്കി മണ്ഡലങ്ങളില്‍ നാലു വീതവും പത്രികകളാണ് ലഭിച്ചത്.

No comments