Breaking News

കെ.എം മാണി - രണ്ടിലയില്‍ വിരിഞ്ഞ് പൂത്തുലഞ്ഞ വന്‍മരം , കേരളത്തിലെ തലയെടുപ്പുള്ള നേതാവ്‌.. കൂടുതൽ അറിയാം മാണിസാറിനെ

മാണിയുടെ വിയോഗത്തോടെ കേരള രാഷ്ട്രീയത്തിന് നഷ്ടമാകുന്നത് കേരളത്തിലെ തലയെടുപ്പുള്ള നേതാവിനെ . സംസ്ഥാന രാഷ്ട്രീയത്തിലെ മുടിചൂടാമന്നനായി വിലസിയ മാണിക്ക്, നി ര വ ധി തവണ കപ്പിനും ചുണ്ടിനുമിടയില്‍ മുഖ്യ മന്ത്രി പദം കൈ വിട്ടു.

എങ്കിലും സ്വന്തം പേരില്‍ നിരവധി റെക്കോഡുകള്‍ എഴുതി ചേര്‍ത്ത നേതാവാണ് കെ എം മാണി. ഏറ്റവും കൂടുതല്‍ മന്ത്രിസഭകളില്‍ മന്ത്രി, ഏറ്റവും കൂടുതല്‍ അവതരിപ്പിച്ച ധന മന്ത്രി, ഏറ്റവും കൂടുതല്‍ നിയമസഭ കളില്‍ മന്ത്രി, ഏറ്റവും കൂടുതല്‍ സത്യ പ്രതിജ്ഞ ചെയ്ത മന്ത്രി, ഒരു മണ്ഡലത്തെ ഏറ്റവും കൂടുതല്‍ കാലം പ്രതിനിധാനം ചെയ്ത നിയമസഭാംഗം തുടങ്ങിയ റെക്കോഡുകളെല്ലാം മാണിക്ക് സ്വന്തമാണ്.

സംസ്ഥാനത്ത് ക്രൈസ്തവരുടെ രാഷ്ട്രീയ മുഖ മായി മാറിയതും, കേരള കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയെ നിര്‍ണായക സ്വാധീനശക്തിയായി വളര്‍ത്തിയതും കെ എം മാണിയെന്ന നേതാവിന്റെ ഇച്ഛാ ശക്തിയും ധിഷണാശാലിത്വവുമാണ്.

കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കിലെ മരങ്ങാട്ടു പള്ളിയില്‍ കര്‍ഷക ദമ്ബതികളായ തൊമ്മന്‍ മാണിയുടെ യും ഏലിയാമ്മ യുടേയും മകനായി 1933 ജനുവരി 30 നാണ് മാണിയുടെ ജനനം. മദ്രാസ് ലോ കോളജില്‍ നിന്ന് നിയമ ബിരുദം. ഹൈക്കോടതി ജഡ്ജി പി ഗോവിന്ദ മേനോന്റെ കീഴില്‍ 1955 ല്‍ കോഴിക്കോട് അഭിഭാഷകനായി ചേര്‍ന്നു. ഇതിനിടെ കോണ്‍ഗ്രസിലൂടെ പൊതുരംഗത്ത് സജീവമായി. കോണ്‍ഗ്രസ് മരങ്ങാട്ടുപിള്ളി വാര്‍ഡ് പ്രസിഡന്റായിട്ടായിരുന്നു രാഷ്ട്രീയത്തില്‍ തുടക്കം. 1959 ല്‍ കെ പി സി സി അംഗമായി. 1960 മുതല്‍ 64 വരെ കോട്ടയം ഡിസിസി സെക്രട്ടറിയായി.

ആര്‍ ശങ്കറായിരുന്നു മുഖ്യമന്ത്രി. അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന കോണ്‍ഗ്രസിലെ പി ടി ചാക്കോ പക്ഷക്കാരനായിരുന്നു മാണി. ചാക്കോയുടെ കാറില്‍ സ്ത്രീയെ കണ്ട സംഭവം ഏറെ വിവാദമായി. തുടര്‍ന്ന് 1964 ഫെബ്രുവരി 14 ന് ചാക്കോ രാജിവച്ചു. രാഷ്ട്രീയം മതിയാക്കി അഭിഭാഷക വൃത്തിയില്‍ ശ്രദ്ധിച്ച ചാക്കോ ആറുമാസത്തിനകം മരിച്ചു. ചാക്കോ പക്ഷക്കാരനായിരുന്നെങ്കിലും ചാക്കോ കോണ്‍ഗ്രസ് വിടുമ്ബോഴോ മരിക്കുന്നതുവരെയോ അടുപ്പമുണ്ടായിരുന്ന നേതാക്കളുടെ കൂട്ടത്തില്‍ കെ.എം. മാണി ഉണ്ടായിരുന്നില്ല. ചാക്കോ മരിച്ച്‌ രണ്ടുമാസം കഴിഞ്ഞ് ഒക്ടോബര്‍ എട്ടിനു കേരള കോണ്‍ഗ്രസ് രൂപീകരിക്കുമ്ബോഴും മാണി അതിന്റെ ഭാഗമായിരുന്നില്ല.

അടുത്ത തെരഞ്ഞെടുപ്പില്‍ പാലായില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകാനുള്ള ശ്രമത്തിലായിരുന്നു മാണി. എന്‍.എസ്.എസ് നേതാവും നായര്‍ സമുദായാചാര്യനുമായ മന്നത്തു പദ്മനാഭന്റെ സാന്നിധ്യത്തില്‍ കോട്ടയത്തുവച്ചായിരുന്നു കേരള കോണ്‍ഗ്രസ് പ്രഖ്യാപനം. ആദ്യ ചെയര്‍മാന്‍ കെ.എം. ജോര്‍ജ്, ജനറല്‍ സെക്രട്ടറി ആര്‍. ബാലകൃഷ്ണപിള്ള. ജോര്‍ജും പിള്ളയും ഉള്‍പ്പെടെ 15 ചക്കോ പക്ഷ എം.എല്‍.എമാര്‍ ശങ്കര്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞു.

അവസരം മുതലാക്കി പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവരികയും കോണ്‍ഗ്രസ് വിമതരായ 15 പേരുടെ കൂടി വോട്ടോടെ സര്‍ക്കാര്‍ വീഴുകയും ചെയ്തു. സെപ്റ്റംബര്‍ എട്ടിനായിരുന്നു സര്‍ക്കാര്‍ രാജിവച്ചത്. കൃത്യം ഒരു മാസം തികഞ്ഞപ്പോഴായിരുന്നു കേരള കോണ്‍ഗ്രസിന്റെ പിറവി.

1965 മാര്‍ച്ച്‌ നാലിനു നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ സീറ്റിലേക്ക് കോണ്‍ഗ്രസ് മാണിയെ പരിഗണിച്ചില്ല. രോഷാകുലനായ മാണി കേരള കോണ്‍ഗ്രസിലെത്തുകയായിരുന്നു. പാലയില്‍ നിന്നും കേരള കോണ്‍ഗ്രസ് ലേബലില്‍ കെ എം മാണി നിയമസഭയിലേക്ക് വിജയിച്ചു. പിന്നീട്്ത് ചരിത്രമായി. പാലയെന്നാല്‍ കെ എം മാണി എന്നായി.

No comments