മാണിയുടെ സംസ്കാരം വ്യാഴാഴ്ച പാലായിൽ..
അന്തരിച്ച കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ കെ.എം.മാണിയുടെ സംസ്കാരം വ്യാഴാഴ്ച വൈകിട്ട് മൂന്നിന് പാലാ കത്തീഡ്രല്‍ പള്ളിയില്‍ നടക്കും.
ബുധനാഴ്ച രാവിലെ കോട്ടയത്ത് എത്തിക്കുന്ന മൃതദേഹം കേരള കോണ്‍ഗ്രസ്-എം സംസ്ഥാന കമ്മിറ്റി ഓഫീസിലും തിരുനക്കര മൈതാനത്തും പൊതുദര്‍ശനത്തിന് വയ്ക്കും. ഇന്ന് ലേക് ഷോര്‍ ആശുപത്രിയില്‍ തന്നെ മൃതദേഹം സൂക്ഷിക്കും.
രാവിലെ പത്തിന് കേരള കോണ്‍ഗ്രസ് ഓഫീസില്‍ എത്തിക്കുന്ന മൃതദേഹം ഒരു മണിക്കൂറിന് ശേഷം തിരുനക്കര മൈതാനത്തേക്ക് മാറ്റും.
ഇവിടെ നിന്ന് ഉച്ചകഴിഞ്ഞ് രണ്ടോടെ പാലായിലെ വസതിയിലേക്ക് മൃതദേഹം കൊണ്ടുപോകും. അവിടെയും പൊതുദര്‍ശനത്തിന് സൗകര്യമൊരുക്കുന്നുണ്ട്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനാണ് പൂര്‍ണ ഒൗദ്യോഗിക ബഹുമതികളോടെ സംസ്കാരം തീരുമാനിച്ചിരിക്കുന്നത്.

No comments