Breaking News

ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ജിഎസ്ടി നിരക്കുകള്‍ കുറയ്ക്കുമെന്ന് ജയ്റ്റ്ലി

ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ജിഎസ്ടി നിരക്കുകള്‍ രണ്ടാക്കി ചുരുക്കുമെന്നു ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. നിലവിലുള്ള 12, 18 ശതമാനം നികുതികള്‍ ഒറ്റ നികുതിയാക്കും. 5%, ഏറെക്കുറെ 15% എന്നിങ്ങനെയാവും പുതിയ നിരക്കുകളെന്നും അദ്ദേഹം പറഞ്ഞു.

‌ഭൂരിപക്ഷ സമുദായങ്ങള്‍ കോണ്‍ഗ്രസിന് എതിരായതിനാലാണു രാഹുല്‍ ഗാന്ധി വയനാട്ടില്‍ അഭയം തേടിയതെന്ന് ജയ്റ്റ്ലി പറ‍ഞ്ഞു. ‌അതേസമയം, പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണു നരേന്ദ്ര മോദി 2014 ല്‍ 2 മണ്ഡലത്തില്‍ മല്‍സരിച്ചത്. യുപിയിലും ഗുജറാത്തിലും ബിജെപി ഉജ്വല വിജയം നേടിയതോടെ അതു ശരിയായിരുന്നെന്നു തെളിഞ്ഞു.

കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതി തട്ടിപ്പാണ്.

പദ്ധതിക്കു പണം കണ്ടെത്തണമെങ്കില്‍ ആദായ നികുതി വര്‍ധിപ്പിക്കേണ്ടി വരും. അല്ലെങ്കില്‍ ധനക്കമ്മി കൂടുമെന്നും അദ്ദേഹം പറഞ്ഞു.

No comments