ശബരിമലയില്‍ ആദ്യം പ്രവേശിച്ച യുവതികള്‍ ആരൊക്കെ? വിവാദ ചോദ്യം പിഎസ്സി ഒഴിവാക്കി
ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട പിഎസ്സി ചോദ്യം ഒഴിവാക്കി. യുവതീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കുശേഷം ശബരിമലയില്‍ ആദ്യം പ്രവേശിച്ച യുവതികള്‍ ആരെന്നായിരുന്നു ചോദ്യം. സംഭവം വിവാദമായതോടെ തിങ്കളാഴ്ച ചേര്‍ന്ന പിഎസ്സി യോഗം മൂല്യനിര്‍ണയത്തില്‍ നിന്ന് ഈ ചോദ്യം ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
സൈക്യാട്രി അസി. പ്രഫസര്‍ തസ്തികയിലേക്കുളള പരീക്ഷയിലാണ് ചോദ്യം വന്നത്. സൈക്യാട്രി അസി. പ്രഫസര്‍ തസ്തികയിലേക്കുളള പരീക്ഷയിലാണ് ചോദ്യം വന്നത്.
ബിന്ദുവിന്റെയും കനകദുര്‍ഗയുടെയും പേരുകള്‍ ഓപ്ഷനായി നല്‍കുകയും ചെയ്തിരുന്നു. ഇതിനെതിരെ പിഎസ്സി അംഗങ്ങള്‍ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.

No comments