Breaking News

ദൈവത്തിന്റെ പേരില്‍ പ്രചാരണം ശരിയല്ല, ശബരിമലയെ ഉയര്‍ത്തിപ്പിടിച്ച്‌ പ്രചാരണം നടത്തുമെന്ന് ശ്രീധരന്‍ പിള്ള

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ശബരിമലയെ ഉയര്‍ത്തിപ്പിടിച്ച്‌ തന്നെ പ്രചാരണം നടത്തുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള. അതേസമയം ദൈവത്തെ ഉയര്‍ത്തിപ്പിടിച്ചുള്ള പ്രചാരണം ശരിയല്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ പ്രകടന പത്രികയില്‍ ശബരിമല ഉള്‍പ്പെടുത്തിയതിനെ ശ്രീധരന്‍ പിള്ള സ്വാഗതം ചെയ്തു. ശബരിമലയെ സംരക്ഷിക്കാന്‍ നിയമ നിര്‍മാണം ഉള്‍പ്പടെ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ വിശ്വാസ സംരക്ഷണത്തിനായി സുപ്രീംകോടതിയില്‍ നിലപാടെടുക്കുമെന്നാണ് പ്രകടനപത്രികയില്‍ ബി.ജെ.പി വ്യക്തമാക്കുന്നത്. മതപരമായ വിഷയങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായാണ് ശബരിമലയെ പ്രകടനപത്രികയില്‍ അവതരിപ്പിച്ചിരിക്കുന്നത്

തിരഞ്ഞെടുപ്പ് ചട്ടലംഘന നോട്ടീസില്‍ സുരേഷ് ഗോപിയെ ന്യായീകരിച്ചും ശ്രീധരന്‍ പിള്ള രംഗത്തെത്തി. സ്ഥാനാര്‍ത്ഥികള്‍ക്ക് ബി.ജെ.പിയുടെ പത്രികയില്‍ പറഞ്ഞിട്ടുള്ള കാര്യം പറയാന്‍ അവകാശമുണ്ട്. ശബരിമലയെപ്പറ്റി പറഞ്ഞുകൂടാ എന്ന നിലപാട് കേരളത്തിലെ ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നതില്‍ പ്രസക്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ചാനലുകളില്‍ പോയി വിശദീകരണം നല്‍കിയത് ശരിയായില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു

No comments