മുസ്‌ലിം ലീഗ് മതേതര യോഗ്യതയില്ലാത്ത പാര്‍ട്ടി എന്ന് വൃന്ദ കാരാട്ട്
മതേതര യോഗ്യതയില്ലാത്ത പാര്‍ട്ടിയാണ് മുസ്ലിംലീഗെന്ന് സി.പി.എം പി.ബിയംഗം വൃന്ദ കാരാട്ട്. ബി.ജെ.പിയെ നേരിടാതെ, കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധി എല്‍.ഡി.എഫിനെതിരെ മതേതര യോഗ്യതയില്ലാത്ത ലീഗിന്റെ പിന്തുണയോടെയാണ് മത്സരിക്കുന്നതെന്നും അവര്‍ പറഞ്ഞു.
മതമൗലികവാദ ശക്തികളുമായി സഖ്യത്തിലാണ് ലീഗ്. ബി.ജെ.പിയുടെയോ മറ്റേതെങ്കിലും പാര്‍ട്ടിയുടെയോ ലീഗിനെക്കുറിച്ചുള്ള കാഴ്ചപ്പാട് എന്തായാലും മതവും രാഷ്ട്രീയവും തമ്മില്‍ കൂട്ടിക്കുഴക്കാന്‍ പാടില്ലെന്ന അഭിപ്രായമാണ് സി.പി.എമ്മിനും എല്‍.ഡി.എഫിനും. മതവും രാഷ്ട്രീയവും കൂട്ടിക്കുഴക്കുന്നതിലെ ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും പങ്ക് അവര്‍ ഒരു വര്‍ഗീയപാര്‍ട്ടിയെന്ന് തെളിയിക്കുന്നതാണ്.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടതുപക്ഷമാണ് പ്രധാന ഭീഷണിയായ ബി.ജെ.പിയുടെ വര്‍ഗീയതയെയും മതമൗലികവാദത്തെയും എതിര്‍ക്കുന്ന ഏക പാര്‍ട്ടിയെന്നും അവര്‍ പറഞ്ഞു.

No comments