Breaking News

കേരളത്തില്‍ യു.ഡി.എഫ് തൂത്തുവാരും,​ എന്‍.ഡി.എക്ക് ഒരു സീറ്റ്,​ ഡല്‍ഹിയില്‍ അട്ടിമറി വിജയമെന്ന് ടെെംസ് നൗ സര്‍വെ

ലോക്‌സഭ തിരഞ്ഞെടുത്തില്‍ കേരളത്തില്‍ യു.ഡി.എഫ്‌ തൂത്തുവാരുമെന്ന് ടൈംസ് നൗ-വി.എം.ആര്‍ പ്രീപോള്‍ അഭിപ്രായ സര്‍വെ ഫലം.
സംസ്ഥാനത്ത് യു.ഡിഎഫ് 17 സീറ്റുകള്‍ നേടുമെന്ന് അഭിപ്രായ സര്‍വെ പ്രവചിക്കുന്നു. യു.ഡി.എഫ് വന്‍ മുന്നേറ്റം നടത്തുമെന്നും എല്‍.ഡി.എഫ് തകര്‍ന്നടിയുമെന്നും ഫലം വ്യക്തമാക്കുന്നു.
രാജ്യത്ത് എന്‍.ഡി.എക്ക് വന്‍ മുന്നേറ്റമുണ്ടാകും. എന്‍.ഡി.എക്ക് 279 സീറ്റുകള്‍ ലഭിക്കുമ്ബോള്‍ യു.പി.ഐ 149 സീറ്റുകളില്‍ ഒതുങ്ങുന്നു.

ചരിത്രത്തില്‍ ആദ്യമായി ബി.ജെ.പി കേരളത്തില്‍ അക്കൗണ്ട് തുറക്കും. ബി.ജെ.പിക്ക് ഒരു സീറ്റ് ലഭിക്കുമ്ബോള്‍ എല്‍.ഡി.എഫിന് രണ്ട് സീറ്റുകള്‍ ലഭിക്കുമെന്നും സര്‍വെ ഫലം വ്യക്തമാക്കുന്നു.

46.97 ശതമാനമായിരിക്കും കേരളത്തില്‍ യു.ഡി.എഫിന്റെ വോട്ട് വിഹിതം. എല്‍.ഡി.എഫ് 28.11 ശതമാനം വോട്ട് നേടുമ്ബോള്‍ എന്‍.ഡി.എക്ക് 20.85 ശതമാനം വോട്ട് വിഹിതം ലഭിക്കുമെന്നും പറയുന്നു.

രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കാനുള്ള തീരുമാനം സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഗുണകരമായെന്നും ഫലം വ്യക്തമാക്കുന്നു.
തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് സഖ്യം 33 സീറ്റുകളിലും ബി.ജെ.പി ആറ് സീറ്റുകളിലും വിജയിക്കുമെന്നാണ് പ്രവചനം.
കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യം 12 സീറ്റ് നേടും. യു.പിയില്‍ പ്രിയങ്ക തരംഗം ഉണ്ടാവില്ലെന്നും 50 സീറ്റികളിലും ബി.ജെ.പി വിജയിക്കുമെന്നും സര്‍വെ വിലയിരുത്തുന്നു.

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി പരാജയപ്പെടുത്തി ബി.ജെ.പിക്ക് മുഴുവന്‍ സീറ്റുകളും ലഭിക്കും. ഇന്ത്യയൊട്ടാകെ 960 ഇടങ്ങളിലായി 14,301 വോട്ടര്‍മാരാണ് സര്‍വെയില്‍ പങ്കെടുത്തത്.

No comments