Breaking News

നീ പച്ച ഇറച്ചി വെട്ടുന്നോനല്ലെടാ.. ഓനെ നമ്മക്ക് അത്രക്ക് വിശ്വാസമാണ്.. സിപിഎമ്മിന്റെ ആരോപണങ്ങൾക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞ് സുധാകരന്റെ പ്രചാരണ വീഡിയോ..

ബി.ജെ.പി ബന്ധമുണ്ടെന്ന ആരോപണം പ്രതിരോധിക്കാന്‍ കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. സുധാകരന്റെ വീഡിയോ.
കണ്ണൂരില്‍ വിജയിച്ചാല്‍ ബി.ജെ.പിയിലേക്ക് പോകില്ലെന്ന് സുധാകരന്റെ തിരഞ്ഞെടുപ്പ് പ്രചരണ വീഡിയോ. ഇറച്ചിവെട്ട് കടയില്‍ നടക്കുന്ന രാഷ്ട്രീയ ചര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് വീഡിയോ.

ജയിച്ചാല്‍ ഓന്‍ കാലുമാറും എന്ന് ഇറച്ചിവെട്ടുകാരന്‍ പറയുമ്ബോള്‍ മറ്റുള്ളവര്‍ അതിനെ എതിര്‍ക്കും. ഇന്നും ഇന്നലെയുമല്ല കെ. സുധാകരനെ കാണാന്‍ തുടങ്ങിയത്.
വിരിഞ്ഞ് നിന്നപ്പോള്‍ പോലും ആ പൂ പറിക്കാന്‍ സുധാകരന്‍ പോയിട്ടില്ല. അപ്പോഴാണോ വാടിയപ്പോള്‍ എന്നാണ് ചോദ്യം. നീ പച്ച ഇറച്ചി വെട്ടുന്നവനാണ് നീ ഇങ്ങനെയോ പറയൂ എന്നും വീഡിയോയില്‍ പയുന്നു.

അതേസമയം വീഡിയോയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം വിമര്‍ശനം ഉന്നയിച്ചു രംഗത്ത് വന്നിട്ടുണ്ട്.
ബി.ജെ.പിയിലേക്ക് പോകില്ലെന്ന് വീഡിയോ ഇറക്കി പറയേണ്ട ഗതികേടിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എന്നാണ് പ്രധാന വിമര്‍ശനം.

സുധാകരൻ കണ്ണൂർ ലോക്സഭാ സീറ്റ് തിരിച്ച് പിടിക്കുമെന്ന് യുഡിഎഫ് പ്രവർത്തകർ ഉറപ്പിച്ച് പറയുന്നു. തോൽവി മുന്നിൽ കണ്ട എൽഡിഎഫ് സുധാകരന്റെ ന്യൂനപക്ഷ ങ്ങൾക്ക് ഇടയിലുള്ള സ്വാതീനം മറികടക്കാൻ ആണ് ബിജെപിയിലേക്ക് പോകുന്നു എന്ന തരത്തിലുള്ള ആരോപണം ഉന്നയിക്കുന്നത് എന്ന് യുഡിഎഫ് നേതൃത്വം ആരോപിക്കുന്നു.

No comments