കല്ലട ബസ് തടഞ്ഞ് യൂത്ത്ലീഗ് പ്രവര്‍ത്തകരുടെ പ്രധിഷേധം
സുരേഷ് കല്ലട ബസിനെതിരായ പ്രധിഷേധം വീണ്ടും ശക്തമാകുന്നു. യാത്രക്കാരെ ബസിനുള്ളില്‍ ക്രൂരമായി മര്‍ദ്ദിച്ചതിനെതിരെ ഇന്നലെ രാത്രി ഒന്‍പതിന് കോഴിക്കോട് പാളയത്ത് യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ കല്ലട ബസ് തടഞ്ഞു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒരുമണിക്കൂറോളം ബസ്തടഞ്ഞുവച്ചു.
മുദ്രാവാക്യം വിളികളോടെ എത്തിയ പ്രവര്‍ത്തകര്‍ ബസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. ജീവനക്കാര്‍ക്ക് താക്കീത് നല്‍കിയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. പോലീസെത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തുനീക്കി.

No comments