Breaking News

ഗോഡ്സെ ഒരാളെ മാത്രമാണ് കൊന്നത്,​ രാജീവ് ഗാന്ധി 17,​000 പേരെ കൊന്നു​: പ്രജ്ഞാസിംഗിനു പിന്നാലെ ഗോഡ്സെ അനുകൂല നിലപാടുമായി ബി.ജെ.പി എം.പി

 ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി സാധ്വി പ്രജ്ഞാസിംഗ് ഠാക്കൂറിനു പിന്നാലെ ഗോഡ്സെ അനുകൂല നിലപാടുമായി കേന്ദ്രമന്ത്രി ആനന്ത്കുമാര്‍ ഹെഗ്ഡെയും ബി.ജെ.പി എം.പി നളിന്‍ കുമാര്‍ കട്ടീലും രംഗത്തെത്തി. ഗോഡ്സെ പരാമര്‍ശത്തില്‍ ഗോഡ്സെ മാപ്പ് പറയേണ്ട കാര്യമില്ല. ഇപ്പോള്‍ ഗോഡ്സെ ചര്‍ച്ചയാകുന്നത് സന്തോഷമെന്നും ഹെഗ്ഡെ പറഞ്ഞു.

ഗോഡ്സെ ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം,​ ഗോഡ്സെ ഒരാളെ മാത്രമാണ് കൊന്നത്. മുംബയ് ഭീകരാക്രമണത്തിലെ മുഖ്യ പ്രതി കസബ് 72 പേരെ കൊന്നു. മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധി 17,​000 പേരെ കൊന്നു. ആരാണ് ഇതില്‍ ഏറ്റവും ക്രൂരന്‍?​ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെ ദേശസ്‌നേഹിയാണെന്ന് പറഞ്ഞതില്‍ പരസ്യമായി പ്രജ്ഞാസിംഗ് ഠാക്കൂര്‍ മാപ്പ് പറഞ്ഞിരുന്നു.

'ഞാന്‍ പറഞ്ഞത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ആരെയും വേദനിപ്പിക്കാനോ വികാരം വ്രണപ്പെടുത്താനോ ഉദ്ദേശിച്ചായിരുന്നില്ല അത്. എന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നു. ഗാന്ധിജി രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല. എന്റെ വാക്കുകള്‍ മാദ്ധ്യമങ്ങള്‍ തെറ്റായി വ്യാഖാനിക്കുകയായിരുന്നു'- പ്രജ്ഞ പറഞ്ഞു.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഹിന്ദു തീവ്രവാദി ഗോഡ്‌സെയാണെന്ന മക്കള്‍ നീതി മെയ്യം നേതാവ് കമലഹാസന്റെ പ്രസ്‌താവനയ്ക്കെതിരെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുമ്ബോഴാണ് പ്രജ്ഞ വിവാദ പരാമര്‍ശം നടത്തിയത്. 'നാഥുറാം ഗോഡ്‌സെ രാജ്യസ്‌നേഹിയായിരുന്നു, ഇപ്പോഴും ആണ്. എന്നും അങ്ങനെയായിരിക്കും. അദ്ദേഹത്തെ ഭീകരവാദിയെന്നു വിളിക്കുന്നവര്‍ സ്വയം ഉള്ളിലേക്ക് നോക്കണം. അവര്‍ക്ക് തക്ക മറുപടി തിരഞ്ഞെടുപ്പില്‍ ലഭിക്കും'-സാധ്വി പറഞ്ഞു.

No comments