ഇന്ത്യ ഉറ്റുനോക്കുന്ന ഉത്തര്‍പ്രദേശ് സര്‍വേ ഫലങ്ങള്‍ പുറത്ത്
ഇന്ത്യയുടെ ഭരണം ആര് നേടുമെന്ന് തീരുമാനിക്കുന്ന, അതെ സമയം രാജ്യം ഉറ്റുനോക്കുന്ന ഉത്തര്‍ പ്രദേശിലെ സര്‍വേ ഫലങ്ങള്‍ പുറത്ത്. യുപിയില്‍ ബിജെപി 58 സീറ്റുകള്‍ നേടുമെന്നും , യുപിഎ 02 സീറ്റുകള്‍ വരെ നേടാമെന്നും മഹാഗഡ്ബന്ധന്‍ 20 സീറ്റുകള്‍ വരെ നേടാമെന്നുമാണ് പ്രവചനം.
അതെ സമയം പ്രതിപക്ഷ കക്ഷികളെ ഞെട്ടിച്ചു കൊണ്ട് കര്‍ണ്ണാടകയില്‍ ബിജെപി 21 മുതല്‍ 25 സീറ്റുകള്‍ വരെ നേടുമെന്നാണ് സര്‍വേ ഫലം. ജെഡിഎസ് കോണ്‍ഗ്രസ് സഖ്യത്തിന് 3 മുതല്‍ 6 വരെ ലഭിക്കുമെന്നാണ് സര്‍വേ പറയുന്നത്. അതെ സമയം തമിഴ്‌നാട്ടില്‍ ഡി എം കെ കോണ്‍ഗ്രസ് സഖ്യത്തിന് 34 മുതല്‍ 38 ലഭിക്കുമെന്നാണ് സര്‍വേ പ്രവചനം.
അതെ സമയം എ ഐഡിഎം കെ ബിജെപി സഖ്യത്തിന് 4 സീറ്റു വരെ ലഭിക്കാമെന്നും പ്രവചിക്കുന്നു.
കേരളത്തില്‍ ഒരു സീറ്റാണ് എന്‍ ഡി എ യ്ക്ക് പ്രവചിക്കുന്നത്. എല്‍ഡിഎഫിന് 3 മുതല്‍ 4 സീറ്റ് ആണ് പ്രവചിക്കുന്നത്. അതെ സമയം യുഡിഎഫിന് 15 മുതല്‍ 16 വരെ സീറ്റുകള്‍ പ്രവചിക്കുന്നുണ്ട്.

No comments