ലോക്‌സഭാ ഫലം കൃത്യമായി പ്രവചിക്കുന്നവര്‍ക്ക് ഒരു കോടി
ലോക്‌സഭാ തിരഞ്ഞെടുപ്പുഫലം കൃത്യമായി പ്രവചിക്കുന്ന ജ്യോതിഷികള്‍ക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്ത് കര്‍ണാടകയിലെ യുക്തിവാദികള്‍. അഖില കര്‍ണാടക വിചാര വഡിഗല സംഘമാണ് (എ.കെ.വി.എസ്) ജ്യോതിഷികളെ വെല്ലുവിളിച്ചിരിക്കുന്നത്.
രാജ്യത്ത് എവിടെനിന്നുള്ള ജ്യോതിഷികള്‍ക്കും തിരഞ്ഞെടുപ്പുഫലം പ്രവചിക്കാം. വെല്ലുവിളി ഏറ്റെടുക്കുന്നവര്‍ 20ന് വൈകിട്ട് അഞ്ചു മണിക്കു മുമ്ബായി മുദ്രവച്ച കവറില്‍ പ്രവചനം അസോസിയേഷന്‍ ഓഫീസില്‍ എത്തിക്കണം.
സെക്യൂരിറ്റി ഡെപ്പോസിറ്റായി 10,000 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റും വേണം. വ്യാജ അപേക്ഷകള്‍ തടയാനാണ് പണം കെട്ടിവയ്‌ക്കാന്‍ ആവശ്യപ്പെടുന്നതത്രേ. ജയിക്കുന്നവര്‍ക്ക് സമ്മാനത്തുകയോടൊപ്പം കെട്ടിവച്ച പണവും തിരികെ ലഭിക്കും. ഒന്നിലധികംപേര്‍ കൃത്യമായി ഫലം പ്രവചിച്ചാല്‍ സമ്മാനത്തുക വീതിച്ചുനല്‍കും.
നടപടികള്‍ നിരീക്ഷിക്കുന്നതിനായി പ്രത്യേക കമ്മിറ്റിയുണ്ടാകും. രാജ്യത്താകെ ഓരോരോ പാര്‍ട്ടികള്‍ നേടുന്ന സീറ്റുകള്‍ മാത്രം പോരാ. സ്വതന്ത്രസ്ഥാനാര്‍ത്ഥികള്‍ നേടുന്ന സീറ്റുകളുടെ എണ്ണവും പ്രവചിക്കണമെന്ന് എ.കെ.വി.എസ് പ്രസിഡന്റ് നരസിംഹമൂര്‍ത്തി പറഞ്ഞു.

No comments