Breaking News

എക്‌സിറ്റ്‌പോള്‍ ഫലം എന്തായാലും തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണി വിജയിക്കും: സി.ദിവാകരൻ

എക്‌സിറ്റ്‌പോള്‍ ഫലം എന്ത് തന്നെ ആയാലും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ നിന്ന് ഇടത് മുന്നണി വിജയിക്കുമെന്ന് വ്യക്തമാക്കി സി ദിവാകരന്‍ രംഗത്ത്.

വിജയം ഉറപ്പിച്ച്‌ തന്നെയാണ് മത്സരത്തിന് ഇറങ്ങിയതെന്നും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ തെരഞ്ഞെടുപ്പില്‍ താന്‍ വിജയിച്ചിട്ടുണ്ടെന്നും സി ദിവാകരന്‍ പറഞ്ഞു.

ശബരിമല തെരഞ്ഞെടുപ്പ് വിഷയമാക്കുവാനാണ് ബിജെപി ശ്രമിച്ചത്. ശബരിമല വിഷയത്തില്‍ വോട്ടു നേടാനുള്ള ശ്രമം നടന്നെങ്കിലും ഇതിനെതിരെ ന്യൂനപക്ഷങ്ങള്‍ മറുവശത്ത് സംഘടിതമായി ഇടതു പക്ഷത്തിന് വോട്ടു ചെയ്തു, സി.ദിവാകരന്‍ വ്യക്തമാക്കി.

No comments