മുഖം മറച്ച് വോട്ട് ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് പി കെ ശ്രീമതി
വോട്ടര്‍ പട്ടികയില്‍ ഫോട്ടോ നല്‍കി മുഖം മറച്ച് വോട്ട് ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് കണ്ണൂര്‍ ലോക്സഭാ സ്ഥാനാര്‍ത്ഥി പി കെ ശ്രീമതി. ശരീരമാകെ മറച്ചിരിക്കുന്നതിനാല്‍ ആണോ പെണ്ണോ എന്ന് പോലും തിരിച്ചറിയാനാവില്ല. കള്ളവോട്ട് തടയാനാണ് എം വി ജയരാജന്‍ ഇതിനെതിരെ പ്രതികരിച്ചതെന്നും മതപരമായ അധിക്ഷേപമല്ലെന്നും കള്ളവോട്ട് ആര് ചെയ്താലും അംഗീകരിക്കാനാകില്ലെന്നും ശ്രീമതി പറഞ്ഞു.
പാമ്ബുരുത്തിയിലും പുതിയങ്ങാടിയിലും പര്‍ദ്ദയിട്ടു വന്നവര്‍ യുഡിഎഫിന് വേണ്ടി കള്ളവോട്ട് ചെയ്തെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ആരോപിച്ചിരുന്നു.
പാമ്ബുരുത്തിയിലും പുതിയങ്ങാടിയിലും പര്‍ദ്ദയിട്ടു വന്നവര്‍ യുഡിഎഫിന് വേണ്ടി കള്ളവോട്ട് ചെയ്തെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ആരോപിച്ചിരുന്നു.

No comments